ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ ബാധിച്ചിരിക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹ രോഗിയാണെന്ന് അറിഞ്ഞാലുടൻ തന്നെ ഭക്ഷണം നിയന്ത്രിക്കുകയും ജീവിതരീതിയില്‍ മാറ്റം വരുകയും ചെയ്യുന്നവരും ഒരുപാടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഏകദേശം 422 ദശലക്ഷം പ്രമേഹ രോഗികളുണ്ട്. ഒരു വര്‍ഷത്തില്‍ ഏകദേശം ഒന്നര ദശലക്ഷത്തോളം ജനങ്ങള്‍ പ്രമേഹം വന്ന് മരിക്കുന്നുമുണ്ട്. 20നും 79നും ഇടയില്‍ പ്രയമുള്ളവരില്‍ 10.5 ശതമാനവും പ്രമേഹ രോഗികളാണ്.
അഡ്ലെയ്ഡ് യൂണിവേഴ്സിറ്റിയും സൗത്ത് ഈസ്റ്റ് യൂണിവേഴ്സിറ്റിയും പ്രമേഹവുമായി ബന്ധപ്പെട്ട് ഒരു പഠനം നടത്തിയിരുന്നു. ഇതനുസരിച്ച് കട്ടൻ ചായ കുടിക്കുന്നതും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി.
കട്ടൻ ചായ കുടിക്കുന്ന ടൈപ്പ് 2 പ്രമേഹ ബാധിതരില്‍ രോഗം നിയന്ത്രണവിധേയമാകാനുള്ള സാദ്ധ്യത 47 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. രോഗികളല്ലാത്തവര്‍ കട്ടൻ ചായ കുടിക്കുന്നതിലൂടെ പ്രമേഹം വരാനുള്ള സാദ്ധ്യത 53 ശതമാനം കുറയുമെന്നും പഠനത്തില്‍ തെളിഞ്ഞു. 1,923പേരിലാണ് പഠനം നടത്തിയത്.
ഇവരില്‍ കട്ടൻ ചായ ശീലമാക്കിയവരുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാകുമെന്നും കണ്ടെത്തി. ദിവസവും കട്ടൻ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ നിരവധി ഗുണങ്ങളും ലഭിക്കും. കട്ടൻ ചായ കുടിക്കുന്നവരില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് സാദ്ധ്യത കുറയുന്നതായും കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.