ഡൽഹി: കോവിഡ് മഹാമാരി ഡെങ്കിപ്പനി കൂടുതല്‍ ഗുരുതരമാക്കുന്നതായി പഠനം. കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്നോളജി വിഭാഗത്തിന് കീഴിലുള്ള ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ടി എച്ച് എസ് ടി ഐ) ശാസ്ത്രജ്ഞരുടെ വിശകലനത്തിലാണ് കണ്ടെത്തല്‍.
മനുഷ്യരില്‍ നിന്നുള്ള സ്വാഭാവിക അണുബാധയില്‍ നിന്നുണ്ടാകുന്ന കോവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസുകളില്‍ ഒന്നായ ഡെന്‍വി-2 (DENV-2) - വുമായി ക്രോസ്-റിയാക്ടീവ് ആണെന്ന് പഠനത്തില്‍ കണ്ടത്തിയിട്ടുണ്ട്. ഇത് ഡെങ്കി അണുബാധ വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു.
എന്തുകൊണ്ടാണ് ഡെങ്കിപ്പനി ഇപ്പോള്‍ വ്യാപകമാകുന്നതെന്നും കൂടുതല്‍ കേസുകളും ഗുരുതരമാകുന്നതെന്നും മനസിലാക്കുന്നതിന് ഈ പഠനം നിര്‍ണായകമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ (ഐസിഎംആര്‍) പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ശാസ്ത്രജ്ഞന് ചൂണ്ടിക്കാണിച്ചു. പുതിയ കണ്ടെത്തല്‍ സൂക്ഷ്മമായി പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ പഠനങ്ങള്‍ ആവശ്യം
കോവിഡ്, ഡെങ്കിപ്പനി തുടങ്ങിയ വൈറല്‍ രോഗങ്ങളില്‍ കാണുന്ന പ്രതിഭാസമാണ് ആന്റിബോഡി ഡെപ്പെന്‍ഡെന്റ് എന്‍ഹാന്‍സ്മെന്റ് (എഡിഇ). ഇവിടെ ഒരു വൈറസിനെ ചെറുക്കുന്ന ആന്റിബോഡി മറ്റൊരു വൈറസ് വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് അണുബാധ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നതായാണ് ഡോ കിരണ്‍ വിശദീകരിക്കുന്നത്.
"ഇത് സംഭവിക്കുന്നത് ആദ്യത്തെ വൈറസിന്റെ ആന്റിബോഡികള്‍ രണ്ടാമത്തെ വൈറസിനെ നിര്‍വീര്യമാക്കുന്നതിനായി ഒത്തുചേരുന്നത് മൂലമാണ്. ഇതിലൂടെ രണ്ടാമത്തെ വൈറസ് കോശങ്ങളെ എളുപ്പം ബാധിക്കുകയും വൈറസിന്റെ എണ്ണം ഇരട്ടിപ്പിക്കുന്നതിലേക്കും നയിക്കും,'' ഡോ കിരണ്‍ പറയുന്നു. പുതിയ പഠനങ്ങള്‍ ഈ പ്രതിഭാസത്തെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും ഡോ കിരണ്‍ വ്യക്തമാക്കി.
ഈ പ്രതിഭാസങ്ങള്‍ മനസിലാക്കുന്നതിനും പുതിയ ആരോഗ്യ നിര്‍ദേശങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്നതിനും കൂടുതല്‍ പഠനങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും ഡോ കിരണ്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലത്തില്‍ രോഗങ്ങള്‍ പലതും ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയിലെ പള്‍മനോളജി വിഭാഗം തലവനായ ഡോ വികാസ് മൗര്യ പറയുന്നത്.
''ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ മാത്രം ഇത് ഒതുങ്ങി നില്‍ക്കില്ല. മറ്റ് രോഗങ്ങളിലേക്കും അവയവങ്ങളിലേക്കും ഇത് വ്യാപിക്കാനുള്ള സാധ്യതയും നിലനില്ക്കുന്നു. കോവിഡും ഡെങ്കിപ്പനിയും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനായി ശാസ്ത്രീയ പദ്ധതികള്‍ ആരംഭിക്കേണ്ടതുണ്ട്,'' ഡോ വികാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.