റാമല്ല: പണ്ട് തങ്ങളെ ആട്ടിയോടിച്ചതു പോലെ ചെയ്യാൻ ഇനിയും ഇസ്രയേലിനെ അനുവദിക്കില്ലെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്.
യു.എസ് പ്രസിഡന്റുമായുള്ളള ചര്‍ച്ച റദ്ദാക്കി റാമല്ലയില്‍ തിരിച്ചെത്തി അടിയന്തര യോഗം വിളിച്ചാണ് പ്രതികരണം. ഇതോടെ ജോര്‍ദാനിലേക്കുളള സന്ദര്‍ശനം ബൈഡൻ റദ്ദാക്കി ഇസ്രായേലിലേക്ക് പുറപ്പെട്ടു. ഈജിപ്ത് ജോര്‍ദാൻ എന്നിവരുമായി കൂടിയാലോചിച്ചാണ് ബൈഡനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയത്.ഇസ്രായേല്‍ നടത്തിയത് പൊറുക്കാനാകാത്ത ക്രൂരകൃത്യമെന്ന് ഫലസ്തീൻ പ്രസിഡന്റ് പറഞ്ഞു. ഫലസ്തീൻ ജനതയെ വിശ്വാസത്തിലെടുക്കാതെ ബൈഡന് ഇസ്രായേലിനെ പിന്തുണക്കാനാകില്ല. മറ്റൊരു നകബ ഇനി അനുവദിക്കില്ല. യുദ്ധമവസാനിപ്പിക്കാതെ ഒരു ചര്‍ച്ചക്കും തങ്ങളില്ലെന്നും ഫലസ്തീൻ വ്യക്തമാക്കി.
ആക്രമണത്തിന് പിന്നില്‍ ഗസ്സ സംഘടനയെന്ന് കുറ്റപ്പെടുത്തിയ നെതന്യാഹു നുണയനെന്ന് യു.എൻ ഫലസ്തീൻ പ്രതിനിധി സംഘവും പ്രതികരിച്ചു. ഇസ്രായേലിന്റെ നീക്കത്തെ പ്രതിരോധിക്കാനും ഒന്നിക്കാനും ഫലസ്തീൻ പ്രസിഡന്റ് ആഹ്വാനം ചെയ്തു. ഇസ്രായേല്‍ നടത്തിയത് പൊറുക്കാനാകാത്ത ക്രൂരകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം ചര്‍ച്ച ചെയ്യാൻ ഇസ്ലാമിക രാജ്യങ്ങളുടെ അടിയന്തര യോഗം ഇന്ന് ജിദ്ദയില്‍ ചേരും.
ഗസ്സയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഇസ്രായേല്‍ അധിനിവേശമാണെന്നും ലോകരാജ്യങ്ങള്‍ ഇരട്ടത്താപ്പ് വെടിയണമെന്നും സൗദി ആവശ്യപ്പെട്ടു.
സിവിലിയൻമാരെ ലക്ഷ്യമിടുന്നത് ശരിയല്ലെന്നും അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കപ്പെടണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇസ്രായേലിന് ലഭിക്കാൻ പോകുന്നത് കടുത്ത പ്രതികരണമായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്കി. ഇസ്രായേല്‍ നടത്തിയത് യുദ്ധകുറ്റമാണെന്നും എല്ലാത്തിനും ഉത്തരവാദി അമേരിക്കയാണെന്നും സൗദി പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.