പോക്‌സോ കേസ്; ആദ്യം 100 വര്‍ഷം തടവ് കിട്ടിയ പ്രതിക്ക് രണ്ടാം കേസില്‍ 104 വര്‍ഷം തടവ്,

അടൂര്‍: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 100 വര്‍ഷം ശിക്ഷ ലഭിച്ച പ്രതിക്ക് ഒരാഴ്ചയ്‌ക്കുള്ളില്‍ മറ്റൊരു പോക്‌സോ കേസില്‍ 104 വര്‍ഷം തടവ്.

മുൻപ് പീഡിപ്പിച്ച മൂന്നരവയസ്സുകാരിയുടെ സഹോദരിയായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് പത്തനാപുരം പുന്നല കടയ്‌ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദിനെ (32) 104 വര്‍ഷം തടവിന് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എ.സമീര്‍ ശിക്ഷിച്ചത്.

4,20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക അതിജീവിതയ്‌ക്ക് നല്‍കണമെന്നും വിധിയിലുണ്ട്. ഈ കേസില്‍, വിനോദിന്റെ അടുത്ത ബന്ധുവും രണ്ടാംപ്രതിയുമായ സ്ത്രീയെ കോടതി താക്കീതുചെയ്ത് വിട്ടയച്ചു. സംഭവം അറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നതായിരുന്നു സ്ത്രീയുടെ പേരിലുള്ള കുറ്റം.

പ്രതി മുൻപ് താമസിച്ചിരുന്ന വീട്ടില്‍വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവം നടന്ന് രണ്ടുമാസത്തിനുശേഷം, രണ്ടാംക്ലാസില്‍ പഠിക്കുന്ന എട്ടുവയസ്സുകാരിക്ക് അമ്മ, ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞുകൊടുക്കവെ, ആരോടും കള്ളം പറയരുതെന്ന ഉപദേശം നല്‍കി. 

ഈ സമയത്താണ് കുട്ടി, തനിക്കും അനുജത്തിക്കും ഉണ്ടായ പീഡനത്തെപ്പറ്റി അമ്മയോട് പറയുന്നത്. തുടര്‍ന്നാണ് അടൂര്‍ പോലീസിനെ സമീപിച്ചതും കേസെടുത്തതും. 2021ല്‍ അടൂര്‍ സി.ഐ. ആയിരുന്ന ടി.ഡി.പ്രജീഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. സ്മിതാജോണ്‍ ഹാജരായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !