തലമുടി നരയ്ക്കുന്നത് ആത്മവിശ്വാസം കുറയ്ക്കുന്നുവോ? ആയുര്‍വേദത്തില്‍ 8 വഴികള്‍,

ജീവിതത്തിന്റെ സകല മേഖലകളിലും ഒരു വ്യക്തി സമഗ്രമായ വികസനം നേടണം എന്ന ലക്ഷ്യമാണ് ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്നത്.

ആധുനിക അവതാരത്തില്‍, ആയുര്‍വ്വേദം അതിന്റെ പുരാതന മൂല്യങ്ങള്‍ നിലനിര്‍ത്തി കൊണ്ടുതന്നെ എണ്ണമറ്റ പുതിയ രോഗങ്ങളെ കൈകാര്യം ചെയ്യുന്നു. രോഗശമനം നല്‍കുന്നു. കേരളത്തില്‍ ദീര്‍ഘകാലത്തെ പാരമ്പര്യമാണ് ആയുര്‍വേദത്തിനുളളത്. 

ആയുര്‍വേദ വൈദ്യന്മാരും ഡോക്ടര്‍മാരും നൂറ്റാണ്ടുകളായി ഇവിടത്തെ ജനങ്ങള്‍ക്കു രോഗശാന്തിയും ആരോഗ്യവും നല്‍കി വരുന്നു. പണ്ടുകാലം മുതലേ നമ്മുടെ മുഖ്യചികിത്സാ സമ്പ്രദായത്തിനാധാരം ആയുര്‍വേദമായിരുന്നു.

കേരളത്തിലെ സന്തുലിതമായ കാലാവസ്ഥയും, പ്രകൃതിയും, കാലവര്‍ഷവുമെല്ലാം ആയുര്‍വേദത്തിനു വളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കി. ആയുര്‍വേദ ഔഷധങ്ങള്‍ക്കു വേണ്ടുന്ന സസ്യലതാദികള്‍ സമൃദ്ധമായി വളരുന്നതും മറ്റൊരു കാരണമാണ്. ആരോഗ്യ പരിപാലനരീതി എന്നതിനേക്കാള്‍, ആയുര്‍വേദം ഒരു ജീവിത ശൈലിയാണ്. വിനോദ സഞ്ചാരികള്‍ക്കു കേരളത്തിലുള്ള അംഗീകൃത ആയുര്‍വേദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു ആവശ്യമായ ചികിത്സകള്‍ തേടാവുന്നതാണ്.

തല നരക്കുന്നത് സ്ത്രീക്കും പുരുഷനും ഒരുപോലെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ നര വരാതിരിക്കാന്‍ അല്ലെങ്കില്‍ നര കുറക്കാന്‍ എന്ന പരസ്യവാചകത്തില്‍ വരുന്ന ഉദ്പന്നങ്ങള്‍ എല്ലാം തന്നെ നാം ഒന്ന് പരീക്ഷിച്ചു നോക്കും അല്ലെ? എന്നാല്‍ ആയുര്‍വേദത്തിലൂടെ നാരായകറ്റാമെങ്കിലോ? ഇതാ കുറച്ചു ആയുര്‍വേദ വഴികള്‍…

* ത്രിഫലപ്പൊടി (ചുണ്ണാമ്ബു ചേര്‍ക്കാത്തത്‌) തേന്‍ ചേര്‍ത്തു രാത്രിയില്‍ പതിവായി കഴിക്കുക. കീഴാര്‍നെല്ലി അരച്ചുപിഴിഞ്ഞ നീര്‌ തലയില്‍ പുരട്ടി കുളിക്കുന്നത്‌ നല്ലതാണ്‌.

* നെല്ലിക്ക കഴിക്കുന്നതും നെല്ലിക്കാജ്യൂസ്‌ കുടിക്കുന്നതും നെല്ലിക്കാപ്പൊടി തലയില്‍ തേയ്‌ക്കുന്നതുമെല്ലാം നല്ലതാണ്‌.

* ചീരയുടെ ജ്യൂസും തലയില്‍ തേയ്‌ക്കാന്‍ നല്ലതാണ്‌. ചുവന്ന ചീരയാണ്‌ ഏറ്റവും നല്ലത്‌. മുടിയുടെ നര ഒഴിവാക്കാന്‍ മാത്രമല്ല, മുടി വളരാനും മൃദുവാകാനും ഇതു സഹായിക്കും.

* കട്ടന്‍ചായ മുടിനര ഒഴിവാക്കാന്‍ പറ്റിയ ഒരു വഴിയാണ്‌. കട്ടന്‍ ചായ തണുപ്പിച്ച്‌ മുടിയില്‍ തേച്ച്‌ അല്‍പം കഴിഞ്ഞ്‌ കഴുകിക്കളയാം. അല്ലെങ്കില്‍ ഇതുപയോഗിച്ച്‌ മുടി കഴുകാം. ഇതുപയോഗിക്കുമ്ബോള്‍ മുടിയില്‍ ഷാംപൂ തേയ്‌ക്കരുതെന്ന കാര്യം ഓര്‍ക്കുക.


* മൂന്ന്‌ ടേബിള്‍സ്‌പൂണ്‍ തേയില ഒരു കപ്പ്‌ വെള്ളത്തില്‍ പത്തുമിനിറ്റോളം തിളപ്പിച്ച്‌ വെള്ളം ഊറ്റിയെടുക്കുക. ഒരു കപ്പ്‌ മൈലാഞ്ചിയില മിനുസമായി അരച്ച്‌ (മൈലാഞ്ചിപ്പൊടിയായാലും മതി) തേയില വെള്ളത്തിലിട്ട്‌ (തണുത്തശേഷം) നന്നായി ഇളക്കുക. ഒരു ടേബിള്‍ സ്‌പൂണ്‍ ആവണക്കെണ്ണകൂടി ചേര്‍ത്ത്‌ നന്നായി ഇളക്കി തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. നാലോ അഞ്ചോ മണിക്കൂര്‍ കഴിഞ്ഞ്‌ തണുത്ത വെള്ളത്തില്‍ കഴുകുക. മുടി കറുപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്‌.

* മൈലാഞ്ചിയില, കറിവേപ്പില, നെല്ലിക്ക, കറ്റാര്‍വാഴ എന്നിവയിട്ട്‌ എണ്ണ കാച്ചിത്തേയ്‌ക്കുന്നത്‌ ഗുണം ചെയ്യും. ഹെന്നയും മുടി നര ഒഴിവാക്കാനും നരച്ച മുടിയുടെ നിറം മാറ്റാനുമുള്ള ഒരു വഴിയാണ്‌.

* ഒരു കപ്പ്‌ ആവണക്കെണ്ണയില്‍ രണ്ട്‌ ടേബിള്‍സ്‌പൂണ്‍ കാപ്പിപ്പൊടി ചേര്‍ത്ത്‌ ഇരുപതു മിനിറ്റോളം തിളപ്പിക്കുക. നല്ലതുപോലെ തണുത്താല്‍ രണ്ട്‌ ടേബിള്‍സ്‌പൂണ്‍ പനിനീര്‍ ഒഴിച്ച്‌ നന്നായി ഇളക്കുക. ഇത്‌ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. മിനുത്ത ബ്രഷ്‌ ഉപയോഗിച്ച്‌ മുടിയിഴകളിലും അറ്റംവരെ തേക്കണം. രാത്രി കിടക്കുംമുമ്ബ്‌ തലയില്‍ പുരട്ടി 'പ്ലാസ്‌റ്റിക്‌ ക്യാപ്‌' അണിഞ്ഞോ തോര്‍ത്തുമുണ്ടുകൊണ്ട്‌ ഇറുകാതെ കെട്ടിയോ കിടക്കുക. രാവിലെ തണുത്ത വെള്ളത്തില്‍ തല കഴുകുക.

* മൈലാഞ്ചിയില അരച്ചതോ അല്ലെങ്കില്‍ മൈലാഞ്ചിപ്പൊടിയോ ഇതിന്‌ ഉപയോഗിക്കാം. ഇതില്‍ അല്‍പം തൈര്‌, കാപ്പിപ്പൊടി, ഒന്നോ രണ്ടോ തുള്ളി ചെറുനാരങ്ങാനീര്‌ എന്നിവ ചേര്‍ത്ത്‌ പേസ്‌റ്റാക്കി തലയില്‍ തേയ്‌ക്കാം. ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞ്‌ കഴുകിക്കളയാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !