പത്തനംതിട്ട: തിരുവല്ല അര്‍ബൻ സഹകരണ ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയേയും ഹൈക്കോടതിയേയും സമീപിച്ച് നിക്ഷേപക. തട്ടിപ്പ് നടത്തിയ സ്ഥിര നിക്ഷേപത്തുക ബ്രാഞ്ച് മാനേജര്‍ ബാങ്ക് ഭരണസമിതിയെ തിരിച്ചേല്‍പ്പിച്ചിട്ടും തുക മടക്കിത്തരാൻ ബാങ്ക് അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നിക്ഷേപയുടെ പരാതി. തുക നിക്ഷേപക ഒപ്പിട്ട് സ്വീകരിച്ചതായി ബാങ്ക് അധികൃതരും വാദിക്കുന്നു.
തിരുവല്ല മതില് ഭാഗം സ്വദേശിനി നീന മോഹനാണ് പരാതിക്കാരി. മാതാപിതാക്കളുടെ പേരില്‍ തിരുവല്ല അര്‍ബൻ കോപ്പറേറ്റീവ് ബാങ്കില്‍ സ്ഥിര നിക്ഷേപം ഇട്ടിരുന്ന 3,50,000 രൂപ കാലാവധി കഴിഞ്ഞിട്ടും ബാങ്ക് അധികൃതര്‍ മടക്കി നല്‍കുന്നില്ലെന്നാണ് പരാതി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഹൈക്കോടതി, ഗവര്‍ണര്‍, സഹകരണസംഘം രജിസ്ട്രാര്‍ , തിരുവല്ല പൊലീസ് എന്നിവിടങ്ങളിലെല്ലാം പരാതി നല്കി.പണം തിരിച്ചു നല്കാൻ സഹകരണ സംഘം രജിസ്ട്രാര്‍ ബാങ്ക് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തിരുവല്ല അര്‍ബൻ കോപ്പറേറ്റീവ് ബാങ്ക് മഞ്ഞാടി ബ്രാഞ്ച് മാനേജരാണ് നിക്ഷേപത്തുക തട്ടിയെടുത്തതെന്നും പിടിക്കപ്പെട്ടപ്പോള്‍ ബാങ്ക് ചെയര്‍മാനും സിപിഐഎം നേതാവുമായ ആര് സനല്‍കുമാറിനെ തുകതിരികെ ഏല്‍പ്പിച്ചെന്നും എന്നിട്ടും നിക്ഷേപത്തുക തങ്ങള്‍ക്ക് നല്കാൻ ബാങ്ക് അധികൃതര്‍ തയ്യാറാകുന്നില്ലെന്നും പരാതിക്കാരി നീന മോഹൻ പറഞ്ഞു.
കാലാവധി തീര്‍ന്ന നിക്ഷേപത്തുക ഒപ്പിട്ട് പിൻവലിച്ചത് നിക്ഷേപക തന്നെയാണെന്നും പിന്നീട് നിക്ഷേപക ബ്രാഞ്ച് മാനേജര്‍ക്ക് പണം വായ്പയായി നല്‍കിയെന്നും, പണം കിട്ടാതെ വന്നപ്പോള്‍ പൊലീസില്‍ പരാതി കൊടുക്കാൻ തങ്ങള്‍ തന്നെയാണ് പറഞ്ഞതെന്നും ബാങ്ക് ചെയര്മാൻ ആര് സനല്‍കുമാര്‍ പറഞ്ഞു. പൊലീസില്‍ കേസ് ഉള്ളതിനാല്‍ ഇടപെടാനാകില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പരാതിക്കാരിയെ അറിയിച്ചിരുന്നു.
ബാങ്ക് ചെയര്മാൻ സനല്‍ കുമാര്‍ കേസിന് പോകാൻ തങ്ങളെ നിര്‍ബന്ധിച്ചത് ഇക്കാരണത്താലാണെന്നും പരാതിക്കാരി നീന മോഹൻ ആരോപിക്കുന്നു. മുൻ ബ്രാഞ്ച് മാനേജര്‍ തങ്ങളുടെ നിക്ഷേപത്തുക തട്ടിയെടുത്തതാണെന്നും വായ്പ കൊടുത്തിട്ടില്ലെന്നും നിക്ഷേപത്തുക തിരികെ നല്‍കേണ്ട ഉത്തരവാദിത്തം ബാങ്ക് അധികൃതര്‍ക്കാണെന്നും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും പരാതിക്കാരി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.