മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര പോലീസ്. വൈ പ്ലസ് കാറ്റഗറി സുരക്ഷ താരത്തിന് ഏര്‍പ്പെടു'ത്തിരിക്കുന്നത് ഈ വര്‍ഷം പുറത്തിറങ്ങിയ പഠാൻ, ജവാൻ എന്നീ ചിത്രങ്ങള്‍ വമ്പൻ ഹിറ്റുകളായി മാറിയുരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ ജീവന് ഭീഷണി വര്‍ധിച്ചുവെന്ന ഇന്റലിജൻസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കാൻ തീരുമാനിച്ചത്.
സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കിയ പഠാനും അറ്റ്ലീ സംവിധാനം ചെയ്ത ജവാനും ആഗോളതലത്തില്‍ ആയിരം കോടിയിലധികം രൂപ നേടിയിരുന്നു. മഹാരാഷ്ട്ര പോലീസിന്റെ സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ടീമിലുള്ള ആറ് സായുധ പോലീസ് കമാന്റോകള്‍ സുരക്ഷയുടെ ഭാഗമായി ഷാരൂഖിനൊപ്പം എപ്പോഴും ഉണ്ടാകും.കമാന്റോകള്‍ ഒരുക്കുന്ന സുരക്ഷാവലയത്തിലായിരിക്കും രാജ്യത്തിനകത്ത് എല്ലാ സ്ഥലത്തും ഇനി ഷാരൂഖിന്റെ യാത്ര. മുംബൈയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിനും സുരക്ഷ ഏര്‍പ്പെടുത്തി. മുഴുവൻ സമയവും നാല് പോലീസുകാര്‍ വീടിന് കാവലൊരുക്കും. സുരക്ഷയ്ക്ക് ചെലവാകുന്ന തുക ഷാരൂഖ് ഖാനില്‍ നിന്നാണ് ഈടാക്കുന്നത്.
ഉയര്‍ന്ന ഭീഷണി നേരിടുന്നവര്‍ക്കാണ് വൈ പ്ലസ് സുരക്ഷ അനുവദിക്കുന്നത്. ലോറൻസ് ബിഷ്ണോയിയുടെ സംഘം വധഭീഷണി ഉയര്‍ത്തിയതിന് പിന്നാലെ നടൻ സല്‍മാൻഖാന് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.