.ശ്രീനിവാസ് വധം: ഒളിവില്‍പോയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍; അറസ്റ്റ് മലപ്പുറത്തെ വീട്ടിലെത്തിയപ്പോള്‍,

 പാലക്കാട്: ആര്‍.എസ്.എസ്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍.മലപ്പുറം സ്വദേശി ഷിഹാബി(ബാബു)നെയാണ് ഇന്നലെ വൈകിട്ട് എന്‍.ഐ.എ. അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ച പ്രതി മുഹമ്മദ് ഹക്കീമിന് വീട്ടില്‍ അഭയം നല്‍കിയത് ഷിഹാബാണ്. ഒളിവില്‍ പോയ ഷിഹാബ് മലപ്പുറത്തെ വീട്ടില്‍ എത്തിയതായി എന്‍.ഐ.എയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇയാളുടെ വീട്ടിലും എന്‍.ഐ.എ. പരിശോധന നടത്തി. ഇതില്‍ നിര്‍ണായക രേഖകള്‍ കണ്ടെടുത്തിയെന്നാണ് വിവരം. 

2022 ഏപ്രില്‍ 16നായിരുന്നു ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകം. കടയില്‍ നില്‍ക്കുകയായിരുന്ന അദ്ദേഹത്തെ വാഹനത്തില്‍ എത്തിയ ഒരു സംഘം പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടക്കത്തില്‍ പോലീസ് അന്വേഷിച്ച കേസിലെ 

ഭീകരബന്ധം കണക്കിലെടുത്ത് അന്വേഷണം എന്‍.ഐ.എയ്ക്ക് വിടുകയായിരുന്നു. മാര്‍ച്ചില്‍ 59 പേരെ പ്രതിചേര്‍ത്ത് എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മേയില്‍ പ്രതി ഷഹീറിനെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. 69 പേര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !