വടകര: ദേശീയപാത അടക്കാത്തെരു ജങ്ഷനില്‍ ബസ് ജീവനക്കാരും പിക്അപ് ഡ്രൈവറും തമ്മില്‍ സംഘര്‍ഷം. ഡ്രൈവറോടൊപ്പം പിക്അപ്പിലെ യാത്രക്കാരായ മറ്റു നാലു പേര്‍കൂടി ചേര്‍ന്നതോടെ പരക്കെ സംഘര്‍ഷമായി.
ബസിനെ പിന്തുടര്ന്ന് അടക്കാത്തെരു ജങ്ഷനില്‍ വെച്ച് പിക്അപ് ഡ്രൈവര്‍ പിടികൂടുകയും ഇതിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘര്‍ഷത്തിനിടയില്‍ പിക്അപ് ഡ്രൈവറെ ബസ് ജീവനക്കാര്‍ അടിച്ചു പരിക്കേല്പിക്കുകയും ചെയ്തു.
തലക്ക് പരിക്കേറ്റ ഇയാള്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ ദേശീയപാതയില്‍ ഏറെനേരം ഗതാഗത തടസമുണ്ടായതോടെ ബസ് ജീവനക്കാരില്‍ ഒരാളെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.
വാഹന ഗതാഗതം തടസ്സപ്പെടുത്തി പൊതു റോഡില്‍ സംഘര്‍ഷം ഉണ്ടാക്കിയതിന് ബസ് ജീവനക്കാരായ മൂന്നു പേര്‍ക്കെതിരെയും പിക്അപ്പില്‍ ഉണ്ടായിരുന്ന അഞ്ചു പേര്‍ക്കെതിരെയും പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.