പെണ്‍കുട്ടികള്‍ പരിശീലനം ചെയ്യുന്നിടത്ത് കറങ്ങി നടന്നു; ശകാരിച്ച അധ്യാപകനെ മര്‍ദിച്ച്‌ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, കൈക്കുഴ വേര്‍പെട്ടു,

മലപ്പുറം: കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്രിൻസിപ്പലിന്റെ മുന്നിലിട്ട് മര്‍ദിച്ച്‌ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി.

മര്‍ദനത്തില്‍ അധ്യാപകന്റെ കൈക്കുഴ വേര്‍പെട്ടു. പേരശ്ശനൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ ഹയര്‍ സെക്കൻഡറി അധ്യാപകനായ കുണ്ടില്‍ ചോലയില്‍ സജീഷി (34) നാണ് പരിക്കുപറ്റിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. ഉപജില്ലാ കലോത്സവത്തിനായി പെണ്‍കുട്ടികള്‍ പരിശീലനം ചെയ്യുന്നിടത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാര്‍ഥികളെ അധ്യാപകൻ ശകാരിച്ച്‌ പ്രിൻസിപ്പലിന്റെ മുന്നിലെത്തിച്ചപ്പോഴാണ് സംഭവം. ശകാരിച്ചതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി പ്രിൻസിപ്പലിന്റെ മുന്നില്‍വെച്ച്‌ അധ്യാപകനെ മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച്‌ പുറത്തു ചവിട്ടുകയായിരുന്നു.

പരിക്കുപറ്റിയ സജീഷിനെ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകന്റെ പരാതിയില്‍ വിദ്യാര്‍ഥിക്കെതിരെ പോലീസ് കേസെടുത്ത് റിപ്പോര്‍ട്ട് ജുവനൈല്‍ കോടതി ജഡ്ജിക്ക് കൈമാറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !