എട്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു ചലച്ചിത്രം ഒരുങ്ങുന്നു- റംബാന്‍. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചു നടന്നു.
വന്‍ ബജറ്റില്‍ നിര്‍മ്മിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണിത്. ബോളിവുഡ്ഡിലേയും ഹോളിവുഡ്ഡിലേയും അഭിനേതാക്കള്‍ താരനിരയിലുണ്ട്. അമേരിക്കയാണ് പ്രധാന ലൊക്കേഷന്‍.
കേരളത്തിലും ചിത്രീകരണമുണ്ടാകും. ചെമ്പോസ്ക്കി മോഷന്‍ പിക്ച്ചേഴ്സ്, ഐന്സ്റ്റിന് മീഡിയ, നെക്ക്സ്റ്റല് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസ്, ഐന്സ്റ്റിന് സാക് പോള്‍, ശൈലേഷ് ആര്. സിങ് എന്നിര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സംഗീതം വിഷ്ണുവിജയ്, ഛായാഗ്രഹണം സമീര്‍ താഹിര്‍, എഡിറ്റിംഗ് വിവേക് ഹര്ഷന്, നിര്‍മ്മാണ നിര്‍വ്വഹണം ദീപക് പരമേശ്വരന്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, പി.ആര്.ഒ. വാഴൂര്‍ ജോസ്, ശബരി. ഫോട്ടോ അനൂപ് ചാക്കോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.