ടെല്‍ അവീവ്: വടക്കൻ ഗാസ ഒഴിയാൻ അനുവദിച്ച സമയം അവസാനിച്ചതോടെ കരയുദ്ധത്തിന് കൂടുതല്‍ സന്നാഹങ്ങളൊരുക്കി ഇസ്രയേല്‍..
തെക്കൻ ഗാസയിലേക്ക് സുരക്ഷിതമായി മാറാൻ ഇന്നലെ രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഐ.ഡി.എഫ്. സമയം അനുവദിച്ചിരുന്നു. ഈ സമയത്ത് ഒരുതരത്തിലുള്ള സൈനികനീക്കവും ഗാസയില്‍ നടത്തില്ലെന്ന് ഇസ്രയേല്‍ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) എക്സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് അനുവദിച്ച സുരക്ഷിത ഇടനാഴിയിലൂടെ സുരക്ഷിതമായി തെക്കൻ ഗാസയിലേക്ക് മാറണമെന്ന് ഐഡിഎഫ് എക്സ് പോസ്റ്റില്‍ ആവശ്യപ്പെടുകയും ചെയ്തു.
വടക്കൻ ഗാസയിലെ 11 ലക്ഷംപേര്‍ക്കായിരുന്നു തെക്കൻ ഗാസയിലേക്ക് മാറാൻ ഇസ്രയേല്‍ നിര്‍ദേശം നല്‍കിയത്. ഹമാസ് നേതാക്കള്‍ തങ്ങളുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടാകുമെന്ന കാര്യം ഗാസയിലെ സാധാരണജനങ്ങള്‍ തിരിച്ചറിയണമെന്നും ഐഡിഎഫ് നല്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് തെക്കൻ ഗാസയിലേക്ക് നീങ്ങണമെന്നും പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.
ഇതിനിടെ, ഇസ്രയേലിനുനേര്‍ക്കുണ്ടാകുന്ന ആക്രമണങ്ങള്‍ പ്രതിരോധിക്കാൻ യുഎസ് രണ്ടാമത്തെ വിമാനവാഹിനിക്കപ്പല്‍ ഇസ്രയേലിന് കൈമാറി. സാധാരണജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നും യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.
പലസ്തീനിലെ ഭൂരിഭാഗം ജനതയ്ക്കും ഹമാസുമായി ബന്ധമില്ലെന്നും ബൈഡൻ പറഞ്ഞു. വിവിധ ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്ഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ ( ഒഐസി) അടിയന്തര അസാധാരണ യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.