ഹമാസ് ഭീകരാക്രമണം ആരംഭിച്ചതോടെ ബങ്കറുകളില്‍ സുരക്ഷിതമായിരിക്കാനാണ് ഇസ്രായേല്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ നിര്‍ദ്ദേശം. ഈ ബങ്കറുകള്‍ എന്താണെന്ന് എല്ലാവര്ക്കും അറിയണമെന്നില്ല.
ഒട്ടുമിക്ക വീടുകളിലും സ്ഥാപനങ്ങളിലും ഇത്തരത്തിലെ സുരക്ഷാ മുറികള്‍ ഉണ്ടാകും. ഇരുമ്പും, കോണ്‍ക്രീറ്റും കൊണ്ടാണ് ബങ്കറുകള്‍ പണികഴിപ്പിച്ചിരിക്കുന്നത്. അത്യാവശ്യം വായു കടക്കാൻ സൗകര്യമുള്ള ജനലുകള്‍ മാത്രമാണ് ബങ്കറുകള്‍ക്ക് ഉള്ളത്. ബോംബ് ആക്രമണങ്ങളില്‍ നിന്നും പെട്ടെന്ന് രക്ഷനേടാനുള്ള ഏക മാര്‍ഗം ഈ ബങ്കറുകള്‍ മാത്രമാണ്.
വീടുകളില്‍ മാത്രമല്ല ബങ്കറുകളുള്ളത്. ഇനി ടൗണിലുള്ളപ്പോഴാണെങ്കില്‍ അവിടെയും സുരക്ഷാ മുറികളുണ്ട്. ബസ് സ്റ്റോപ്പുകളിലും , പൊതു സ്ഥലങ്ങളിലുമൊക്കെ സുരക്ഷാ മുറികളുണ്ട്. പൊതു സ്ഥലങ്ങളിലുള്ള ബങ്കറുകളില്‍ അൻപതും നൂറും ആള്‍ക്കാര്‍ക്ക് ഒരുമിച്ച് ഇരിക്കാൻ കഴിയും. അത്യാവശ്യം സൗകര്യങ്ങള്‍ മാത്രമാണ് ബങ്കറുകളില്‍ ഉണ്ടാകുന്നത്.
സ്ഫോടനം, ആണവവികിരണം എന്നിവയില്‍ നിന്നെല്ലാം രക്ഷപെടാനാണ് ബങ്കറുകള്‍. യുദ്ധങ്ങള്‍ സ്ഥിരം നടക്കുന്ന രാജ്യങ്ങളിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. പല രാജ്യങ്ങളും പല രീതിയിലാണ് ബങ്കറുകള്‍ പണിയുന്നത്. പത്തടി താഴ്ചയിലാണ് പ്രധാനമായും ബങ്കര്‍ പണിയുക. ബങ്കറിന്റെ ഭിത്തിയോളം തന്നെ ശക്തിയുള്ള ഉരുക്ക് വാതിലുകളാകും ബങ്കറിനുണ്ടാകുക. പുറത്തേക്കും അകത്തേക്കും ഒരു വാതില്‍ മാത്രമാണ് ഉണ്ടാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.