കങ്കണ റാവത്ത് നായികയായി എത്തുന്ന തേജസിന്റ ട്രെയിലര്‍ പുറത്ത്. ഒരു എയര്‍ ഫോഴ്സ് പൈലറ്റിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.ഈ മാസം 27ന് ചിത്രം തീയേറ്ററുകളിലെത്തും. സര്‍വേഷ് മേവരയാണ് തേജസിന്റെ സംവിധാനം.
അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം. ശസ്വത് സച്ച്ദേവാണ് സംഗീതം ഒരുക്കുന്നത്. കങ്കണ നായികയാകുന്ന 'എമര്‍ജന്‍സി' എന്ന ചിത്രവും വൈകാതെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും.
ഈ ചിത്രത്തിന്റെ സംവിധാനവും കങ്കണ തന്നെയാണ് പ്രത്യേകതയുണ്ട്. ടെറ്റ്സുവോ ന?ഗാത്തയാണ് ഛായാഗ്രാഹണം. റിതേഷ് ഷാ കങ്കണയുടെ ചിത്രത്തിന്റെ തിരക്കഥ എഴുതുമ്പോള്‍ തന്വി കേസരി പശുമാര്‍ഥിയാണ് 'എമര്‍ജന്‍സി'യുടെ അഡിഷണല്‍ ഡയലോ?ഗ്സ് ഒരുക്കുന്നത്. ആദ്യമായി കങ്കണ റണൗട് സ്വതന്ത്ര സംവിധായികയാകുന്ന പ്രോജക്ട് എന്ന നിലയില്‍ ഇതിനകം തന്നെ 'എമര്‍ജന്‍സി' ചര്‍ച്ചയായി കഴിഞ്ഞു. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ നടിയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
കങ്കണ റാവത്ത് നേരത്തെ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി' എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പം ചേര്‍ന്നായിരുന്നു.
'എമര്‍ജന്‍സി' എന്ന ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന എന്നിവരാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്. പേരു സൂചിപ്പിക്കുന്ന അടിയന്തരാവസ്ഥ പ്രമേയമാക്കിയുള്ള ചിത്രത്തിന്റെ വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ നിര്‍വഹിക്കുമ്പോള്‍ സംഗീത സംവിധാനം ജി വി പ്രകാശ് കുമാര്‍ ആണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.