'അമ്മയുടെ അശ്രദ്ധ, കുഞ്ഞിൻ്റെ ജീവനെടുത്തു: എട്ടുമാസം പ്രായമുള്ള മകളെ കാറില്‍ വെച്ച്‌ മറന്നു; 10 മണിക്കൂര്‍ കഴിഞ്ഞ് അമ്മ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ജീവനറ്റ മകളെ,

ക്വലാലംപൂര്‍: എട്ടുമാസം പ്രായമുള്ള കുഞ്ഞുമകളെ കാറിന്റെ പിൻസീറ്റില്‍ മറന്ന് വെച്ചാണ് ഡോക്ടറായ അമ്മ ആശുപത്രിയിലേക്ക് പോയത്.

കാൻസ്‍ലര്‍ തവാൻകു മുഹ്‍രിസ് യു.കെ.എം ആശുപത്രിയിലാണ് അമ്മ ജോലി ചെയ്യുന്നത്. ആശുപത്രിയിലെ പാര്‍ക്കിങ്ങ് ഏരിയയില്‍ വണ്ടിനിര്‍ത്തിയ ഉടൻ അമ്മ ഇറങ്ങിപ്പോയി. പിൻസീറ്റില്‍ സീറ്റ് ബെല്‍റ്റൊക്കെയിട്ട് കിടന്ന കുഞ്ഞ് നല്ല ഉറക്കമായിരുന്നു. വൈകീട്ട് 5.30ന് കുഞ്ഞ് നഴ്സറിയില്‍ ഇല്ലെന്ന് ഭര്‍ത്താവ് വിളിച്ചുപറഞ്ഞപ്പോഴാണ് അവര്‍ അക്കാര്യം ഓര്‍ക്കുന്നത് തന്നെ.

കാറിനുള്ളില്‍ മകളുണ്ടോ എന്ന് തിരക്കാനും ഭര്‍ത്താവ് പറയുകയുണ്ടായി. ഉടൻ തന്നെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെത്തി പരിശോധിച്ചപ്പോള്‍ പിൻസീറ്റില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടു. ഉടൻ തന്നെ ഡോക്ടര്‍ കുഞ്ഞിന് സി.പി.ആര്‍ നല്‍കാൻ ശ്രമിച്ചു. എന്നിട്ടും അനക്കമൊന്നുമുണ്ടായില്ല. 

ഭര്‍ത്താവ് വന്നപ്പോള്‍ കാണുന്ന കാഴ്ചയും ഇതായിരുന്നു. ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെ എമര്‍ജൻസി യൂനിറ്റിലേക്ക് കൊണ്ടുപോയി. ആറുമിനിറ്റോളം സി.പി.ആര്‍ നല്‍കിയെങ്കിലും കുഞ്ഞ് നേരത്തേ തന്നെ മരിച്ചതായി അറിയിക്കുകയായിരുന്നു. മരണകാരണം കണ്ടെത്താൻ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !