കണ്ണില്ലാത്ത ക്രൂരത; അമ്മ വീട്ടില്‍ നിന്ന് പുറത്താക്കിയ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി,

വാഷിങ്ടണ്‍: കൻസാസില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അമ്മ വീട്ടില്‍ നിന്ന് പുറത്താക്കിയ കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.സംഭവത്തില്‍ മൈക്കിള്‍ ഡബ്ല്യു. ചെറി എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ  കോടതിയില്‍ ഹാജരാക്കും.

ഒക്ടോബര്‍ രണ്ടിന് കുട്ടിയെ ഒരു പെട്രോള്‍ സ്റ്റേഷനു സമീപമാണ് കണ്ടെത്തിയത്. ശരീരം മുഴുവൻ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

വീട്ടില്‍ പ്രക്ഷുബ്ധമായ ജീവിതമാണ് കുട്ടി നയിച്ചിരുന്നതെന്നാണ് സൂചന. കുട്ടിയെ സ്കൂളില്‍ വിട്ടിരുന്നില്ല. തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് വളര്‍ത്തിയത്. ആവശ്യത്തിന് ഭക്ഷണമോ വസ്ത്രമോ നല്‍കിയിരുന്നില്ല. 

പലപ്പോഴും ആളുകള്‍ വിളിച്ചറിയിക്കുമ്പോള്‍ സന്നദ്ധ സംഘങ്ങളാണ് ഭക്ഷണവും വസ്‍ത്രവുമടക്കം എത്തിച്ചിരുന്നത്. അയല്‍വീടുകളില്‍ ചെന്ന് കുട്ടി പതിവായി ഭക്ഷണവും കിടക്കാനിടവും ചോദിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 2018ല്‍ കുട്ടി ജനിച്ചപ്പോള്‍ മുതല്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന് അമ്മ സമ്മതിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !