ചണ്ഡീഗഡ്: വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന എഫ്.ഐ.ആറുകളില്‍ നടപടിയെടുക്കാത്തതിന്റെ പേരില്‍ ഹരിയാനയില്‍ 372 പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യാൻ സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ വിജ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു.
തീര്‍പ്പാക്കാത്ത കേസുകള്‍ ഒരു മാസത്തിനകം അന്തിമ തീര്‍പ്പിനായി ബന്ധപ്പെട്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാര്‍ക്ക് കൈമാറണം. അവരുടെ മുമ്ബാകെയുള്ള കേസുകള്‍ ഒരു മാസത്തിനകം അന്തിമ തീര്‍പ്പാക്കണമെന്ന മുന്നറിയിപ്പോടെ ബന്ധപ്പെട്ട ഡി.എസ്പിമാരെ ഏല്‍പ്പിക്കണമെന്നും അനില്‍വിജ് നിര്‍ദേശിച്ചു. അല്ലാത്തപക്ഷം,
അങ്ങനെ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. ഗുരുഗ്രാം, ഫരീദാബാദ്, പഞ്ച്കുല, അംബാല, യമുനാനഗര്‍, കര്‍ണാല്‍, പാനിപ്പത്ത്, ഹിസാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പൊലീസ് ഉദ്യോഗസ്ഥര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.