പണ്ടുകാലത്ത് ക്യാൻസര്‍ എന്നത് അപൂര്‍വ രോഗമായി കണക്കാക്കിയിരുന്ന ഒന്നാണ്. ചികിത്സയും അപൂവമായി മാത്രമേ ഉണ്ടായിരുന്നുള്ളു.
എന്നാല്‍, ഇനി വിഷമിക്കേണ്ട നിങ്ങളുടെ അസുഖം വേഗത്തില്‍ ഭേദമാക്കാൻ സഹായിക്കുന്ന ഒരു പരീക്ഷണം നടത്തി സമ്മാനം നേടിയിരിക്കുകയാണ് അമേരിക്കൻ സ്വദേശിയായ 14കാരൻ. ടൈംസ് നൗ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹേമൻ ബെകെലെ എന്ന കുട്ടിയാണ് ഒറ്റ കണ്ടുപിടിത്തത്തോടെ രാജ്യത്തെ മികച്ച യുവ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം നേടിയത്. സ്കിൻ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള സോപ്പാണ് ഈ കൗമാരക്കാരൻ കണ്ടെത്തിയിരിക്കുന്നത്. 25,000 ഡോളര്‍ ( 20,81,280 രൂപ ) ആണ് ബെകെലെയ്ക്ക് സമ്മാനമായി ലഭിച്ചത്.
ഈ സോപ്പില്‍ ക്യാൻസറിനെ തുരത്താനുള്ള ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. താൻ കണ്ടെത്തിയ സോപ്പിന് പത്ത് ഡോളറില്‍ താഴെ മാത്രമേ വിലവരുന്നുള്ളു എന്നാണ് ഒമ്പതാം ക്ലാസുകാരനായ ബെകെലെ പറയുന്നത്.
ചര്‍മ്മത്തെ സംരക്ഷിക്കാനും കോശങ്ങളെ വീണ്ടും സജീവമാക്കാനും കഴിയുന്ന ഘടകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ആഗോളതലത്തില്‍ സ്കിൻ ക്യാൻസര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നടത്തിയ ഒരു കോമ്പറ്റീഷനുവേണ്ടിയാണ് ബെകെലെ ഈ പരീക്ഷണം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.