തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കിലെ ഫയലുകള്‍ ഇ.ഡി. പിടിച്ചെടുത്തതിനാല്‍ തിരിച്ചടവിന്റെ പ്രതിസന്ധിയുണ്ടെന്ന ചര്‍ച്ചയ്ക്കിടെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
ഇതാണ് ഇഡി നല്കുന്ന സൂചന. ഇതോടെ കൂടി സഹകരണമന്ത്രി വി.എൻ. വാസവന്റെ വിശദീകരണത്തില്‍ അവ്യക്തത വരികയാണ്. 162 വായ്പകളുടെ ആധാരങ്ങള്‍ ഇ.ഡി. കൊണ്ടുപോയെന്നും അതിനാല്‍ 184.6 കോടിയുടെ തിരിച്ചടവ് ഇല്ലാതായെന്നുമാണ് മന്ത്രി പറയുന്നത്. എന്നാല്‍, കള്ളപ്പണമിടപാട് കണ്ടെത്തിയെന്നും അതുമായി ബന്ധമുള്ളതും സംശയമുള്ളതുമായ ഫയലുകള്‍ മാത്രമാണ് കസ്റ്റഡിയിലെടുത്തതെന്നും ഇ.ഡി. പറയുന്നു.
കസ്റ്റഡിയിലെടുത്ത ഫയലുകളുടെ ആധികാരികത പരിശോധിച്ചപ്പോള്‍ മിക്കവയും വ്യാജവായ്പകളായിരുന്നെന്നും തിരിച്ചുപിടിക്കാൻ കഴിയാത്തവയാണെന്നുമാണ് പറയുന്നത്. കരുവന്നൂര്‍ ബാങ്കില്‍ 200 കോടിയുടെ കള്ളപ്പണമിടപാട് നടന്നതായാണ് ഇ.ഡി. കോടതിയെ അറിയിച്ചത്. ഭൂമിയുടെ വില കൂട്ടിക്കാണിച്ചാണ് പലരും വായ്പ എടുത്തത. ഈ വായ്പകള്‍ തിരിച്ചടയ്ക്കാതത്താണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്.
2021 ജൂലായ് 14-ന് ആരംഭിച്ച പ്രതിസന്ധി തരണംചെയ്യാനായി അഡ്മിനിസ്ട്രേറ്ററും അഡ്മിനിസ്ട്രേറ്റീവ് സമിതിയും രംഗത്തെത്തിയിട്ടും 10 കോടിയില്‍ താഴെ മാത്രമാണ് ഭൂമി പണയപ്പെടുത്തിയുള്ള വായ്പയിനത്തില്‍ തിരിച്ചുപിടിക്കാനായത്. 15 കോടിയിലേറെ സ്വര്‍ണപ്പണയ വായ്പയിനത്തില്‍ തിരിച്ചുപിടിച്ചു. ഈ തുകയുപയോഗിച്ചാണ് നിക്ഷേപകര്‍ക്ക് ചെറിയ തുകയെങ്കിലും തിരികെ നല്‍കിവരുന്നത്.
അതായത് ഇഡി എത്തും മുൻപ് വായ്പ തിരിച്ചടയ്ക്കാൻ താല്‍പ്പര്യം കാട്ടാത്തവരെല്ലാം ഇപ്പോള്‍ തിരിച്ചടയ്ക്കാൻ എത്തുന്നു. സതീഷ് കുമാറിന്റെ അറസ്റ്റിന് ശേഷമാണ് ഇതെല്ലാം. വായ്പ എടുത്തവരും പ്രതികളാകുന്ന സാഹചര്യം തിരിച്ചറിഞ്ഞാണ് ഇത്. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനായി സമാഹരിക്കുന്ന 50 കോടിയില്‍ ഒൻപതുകോടി മാത്രമാണ് റിക്കവറിയിലൂടെ കിട്ടുകയെന്നും സഹകരണമന്ത്രി പറഞ്ഞിട്ടുണ്ട്.
506.61 കോടിയാണ് കരുവന്നൂര്‍ ബാങ്കിന് പിരിഞ്ഞുകിട്ടാനുള്ളതെന്ന് സഹകരണമന്ത്രി പറയുമ്പോള്‍ ഒൻപതുകോടിയുടെ റിക്കവറി എന്നത് പരിമിതമായ സംഖ്യയാണെന്ന വിലയിരുത്തലുമുണ്ട്. അടിമുടി ദൂരൂഹമാണ് കരുവന്നൂരിലെ പല ഇടപാടുകളും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.