മാവോയിസ്റ്റുകള്‍ക്ക് ആയുധം കൈമാറല്‍: സുരക്ഷാസേനാംഗങ്ങള്‍ ഉള്‍പ്പെടെ 24പേര്‍ക്ക് 10വര്‍ഷം തടവ്,

ലക്‌നോ: മാവോയിസ്റ്റുകള്‍ക്ക് ആയുധം കടത്തിയ കേസില്‍ സുരക്ഷ സേന അംഗങ്ങള്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് 10 വര്‍ഷം തടവ്.സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിലെ (സിആര്‍പിഎഫ്) രണ്ട് ഉദ്യോഗസ്ഥരും 22 പോലീസുകാരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തടവും 10,000 രൂപ വീതം പിഴയും.

2010-ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന ആയുധക്കടത്ത് കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്ക് ആയുധം നല്‍കിയെന്നാണ് കേസ്. യുപി രാംപുരിലെ പ്രത്യേക കോടതിയാണ് ശിക്ഷവിധിച്ചത്. പ്രത്യേക ജഡ്ജി വിജയ് കുമാര്‍ ആണ് പ്രതികള്‍ കുറ്റക്കാരെന്ന കണ്ടെത്തി ശിക്ഷ പ്രഖ്യാപിച്ചത്.

2010 ഏപ്രിലില്‍ 76 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ അന്വേഷണമാണ് ആയുധക്കടത്ത് പുറത്ത് കൊണ്ടുവന്നത്. 

ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യവരിച്ചിരുന്നു. എട്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു.കേസില്‍ മൊത്തം 25 പേര്‍ പ്രതികളാണുണ്ടായിരുന്നത്. വിചാരണയ്ക്കിടെ പ്രതികളിലൊരാള്‍ മരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !