ജോജു ജോര്‍ജ് നായകനാകുന്ന ചിത്രം 'പുലിമട' ഒക്ടോബര്‍ 26ന് തിയേറ്ററുകളില്‍ എത്തും. പ്രശസ്ത സംവിധായകൻ എ കെ സാജൻ - ജോജു ജോര്‍ജ് കൂട്ടുകെട്ടിലുള്ള ചിത്രത്തില്‍ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോ മോളുമാണ്.
പെണ്ണിന്‍റെ സുഗന്ധം(സെന്റ് ഓഫ് എ വുമണ്‍) എന്ന ടാഗ് ലൈനോടു കൂടി എത്തുന്ന പുലിമടയില്‍ ബാലചന്ദ്ര മേനോൻ, ചെമ്ബൻ വിനോദ്, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന പുലിമട ഇൻക്വിലാബ് സിനിമാസ്, ലാൻഡ് സിനിമാസ് എന്നീ ബാനറുകളില്‍ രാജേഷ് ദാമോദരനും സിജോ വടക്കനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വയനാടായിരുന്നു പ്രധാന ലൊക്കേഷന്‍.
പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച 'ഇരട്ട' എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജിന്‍റെ അടുത്ത റിലീസ് ചിത്രമാണ് 'പുലിമട'. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തില്‍ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
ഒരു ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ബിഗ് ബജറ്റ് ചിത്രമാണ് പുലിമട. വിൻസന്‍റ് സ്‌കറിയയുടെ (ജോജു ജോര്‍ജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകന് മുന്നിലെത്തുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകൻ കൊണ്ടുപോവുക.
സംഗീതം ഇഷാൻ ദേവ്. ഗാനരചന റഫീഖ് അഹമ്മദ്, ഡോക്ടര്‍ താര ജയശങ്കര്‍, ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍. പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സണ്‍. എഡിറ്റര്‍ എ കെ സാജൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വര്‍ക്കി ജോര്‍ജ്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാജീവ് പെരുമ്ബാവൂര്‍.
പ്രൊഡക്ഷൻ ഡിസൈനര്‍ വിനേഷ് ബംഗ്ലാൻ,ആര്‍ട്ട് ജിത്തു സെബാസ്റ്റ്യൻ. മേക്കപ്പ് ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം സുനില്‍ റഹ്മാൻ, സ്റ്റെഫി സേവ്യര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ഹരീഷ് തെക്കേപ്പാട്ട്. സ്റ്റില്‍സ് അനൂപ് ചാക്കോ. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻസ് ഓള്‍ഡ്മങ്ക്സ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്സ്ക്യൂറ. വിതരണം ആൻ മെഗാ മീഡിയ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.