ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: വയോധികന്‍ അറസ്‌റ്റില്‍,

ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: വയോധികന്‍ അറസ്‌റ്റില്‍,

കുട്ടനാട്‌: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ അറസ്‌റ്റില്‍. കോണ്‍ഗ്രസ്‌ കൈനകരി മണ്ഡലം കമ്മിറ്റിയംഗമായ കൈനകരി പഞ്ചായത്ത്‌ 11-ാം വാര്‍ഡില്‍ ചെങ്ങളത്തറ വീട്ടില്‍ സി.കെ.കൃഷ്‌ണനെ(72)യാണ്‌ നെടുമുടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.കഴിഞ്ഞ എട്ടിനായിരുന്നു കേസിനാസ്‌പദമായ സംഭവം. കേഴ്‌വിയും കാഴ്‌ചയും ഇല്ലാത്ത മാതാവും പെണ്‍കുട്ടിയും മാത്രമുള്ളപ്പോഴാണ്‌ പ്രതി വീട്ടില്‍ കയറിയത്‌. 

ശിവഗിരി തീര്‍ഥാടനത്തിനു പോയ സഹോദരിയും കുടുംബവും വീട്ടിലെത്തിയപ്പോഴാണ്‌ വിവരങ്ങള്‍ അറിഞ്ഞതും പോലീസില്‍ അറിയിച്ചതും. 

മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ്‌ പ്രതിയെ അറസ്‌റ്‌ ചെയ്‌തു. ബലാത്സംഗ ശ്രമത്തിനാണ്‌ കേസ്‌. മെഡിക്കല്‍ പരിശോധനയ്‌ക്കുശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ പ്രതിയെ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !