കാസര്‍കോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ഉള്‍പ്പെടെ ആറ് പ്രതികളോട് ഹാജരാകാന്‍ കാസര്‍കോഡ് ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്.വിടുതല്‍ ഹര്‍ജിയിലാണ് കാേടതി ഉത്തരവ്. 25 ന് വിടുതല്‍ ഹര്‍ജി വീണ്ടും പരിഗണിക്കും.
കെ സുരേന്ദ്രന് വേണ്ടി ഹാജരായ കോഴിക്കോട്ട് നിന്നുള്ള അഭിഭാഷകന് പി വി ഹരി വിവിധ കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് വാദിച്ചത്.
എന്നാല്‍ പ്രതികള്‍ ഒരിക്കല്‍ പോലും കോടതിയില്‍ ഹാജരായിട്ടില്ലെന്നും കേസ് സംബന്ധിച്ച രേഖകള്‍ നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തില്‍ പ്രതിഭാഗം അഭിഭാഷകന്റെ വാദം നിലനില്‍ക്കില്ലെന്നും സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂറും വാദിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.