സഹകരണ ബാങ്കുകള്‍ക്കെതിരെ പിടിമുറുക്കി ആര്‍ബിഐ: ഇത്തവണയും പിഴ ചുമത്തിയത് ലക്ഷങ്ങള്‍,

ഡൽഹി: നിയമലംഘനം നടത്തുന്ന സഹകരണ ബാങ്കുകള്‍ക്കെതിരെ പിടിമുറുക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഇത്തവണ അഞ്ച് സഹകരണ ബാങ്കുകള്‍ക്കാണ് പിഴ ചുമത്തിയിട്ടുള്ളത്.

എസ്ബിപിപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി സഹ്യാദ്രി സഹകാരി ബാങ്ക് ലിമിറ്റഡ്, റഹിമത്പൂര്‍ സഹകാരി ബാങ്ക് ലിമിറ്റഡ്, ഗാധിംഗ്‌ലാജ് അര്‍ബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി കല്യാണ്‍ ജനത സഹകാരി ബാങ്ക് ലിമിറ്റഡ് എന്നീ ബാങ്കുകള്‍ക്കെതിരെയാണ് ആര്‍ബിഐ നടപടി കടുപ്പിച്ചിരിക്കുന്നത്.

നിക്ഷേപങ്ങളുടെ പലിശ നിരക്ക് സംബന്ധിച്ച്‌ ആര്‍ബിഐ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് എസ്ബിപിപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 18 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. മുംബൈയിലെ സഹ്യാദ്രി സഹകരണ ബാങ്ക് ലിമിറ്റഡ് 6 ലക്ഷം രൂപയാണ് പിഴ അടയ്ക്കേണ്ടത്. കെവൈസി നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതിന് പുറമേ, എജുക്കേഷൻ ആൻഡ് അവയര്‍നസ് ഫണ്ടിലേക്ക് അര്‍ഹമായ തുക ട്രാൻസ്ഫര്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്തെ മൊത്ത പ്രത്യക്ഷ നികുതി പിരിവില്‍ വീണ്ടും മുന്നേറ്റം, കണക്കുകള്‍ പുറത്തുവിട്ട്ധനമന്ത്രാലയം പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളുടെ വാര്‍ഷിക അവലോകനം നടത്താത്തതിനെ തുടര്‍ന്ന് റഹിമത്പൂര്‍ സഹകാരി ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. 

റെഗുലേഷൻ ആക്‌ട് 1949-ലെ ചില വകുപ്പുകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഗാധിംഗ്‌ലാജ് അര്‍ബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് 3 ലക്ഷം രൂപയാണ് പിഴ ഒടുക്കേണ്ടത്. അതേസമയം, മഹാരാഷ്ട്രയിലെ കല്യാണ്‍ ജനതാ സഹകാരി ബാങ്ക് ലിമിറ്റഡിന് 4.50 ലക്ഷം രൂപയാണ് പിഴ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !