ഹമാസിന്റെ പിടിയിലായ 200 ലധികം ബന്ദികള്‍ ഭൂഗര്‍ഭ അറകളില്‍'

ഹമാസിന്റെ പിടിയിലായ 200 ലധികം ബന്ദികള്‍ ഭൂഗര്‍ഭ അറകളില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഹമാസിന്റെ പിടിയില്‍ നിന്നും മോചിതരായ ചിലരുടെയാണ് വെളിപ്പെടുത്തല്‍.

ആനക്ക് കടക്കാന്‍ പാകത്തില്‍ വലുപ്പത്തിലുള്ള ഭൂകമ്പ അറകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഷാദി ഫായിസ് എന്ന മൃഗശാല മാനേജര്‍ 2008 ല്‍ അസോസിയേറ്റഡ് പ്രസ്സിനോട് വ്യക്തമാക്കിയിരുന്നു. 

അപ്പോള്‍ ഇത്തവണത്തെ യുദ്ധത്തില്‍ ഹമാസ് അത് ചെയ്തിട്ടുണ്ടാകാം എന്നാണ് നിഗമനം. അതുകൊണ്ട് തന്നെ ഹമാസ് തടവിലാക്കിയ 200-ലധികം ഇസ്രായേല്‍ ബന്ദികളില്‍ ചിലര്‍ തുരങ്കങ്ങളിലുണ്ടാകുമെന്ന് വിദഗ്ധര്‍ കരുതുന്നു. 

ഇടതൂര്‍ന്ന നഗര ഭൂപ്രദേശങ്ങളുടെയും ഭൂഗര്‍ഭ തുരങ്ക ശൃംഖലകളുടെയും സംയോജനം ഗാസയിയിലുണ്ടെന്നാണ് കണക്കുകൂട്ടല്‍. ഇസ്രായേലിന്റെ ആക്രമണത്തില്‍ സ്വയം പ്രതിരോധം തീര്‍ക്കാനും പുതിയ യുദ്ധ തന്ത്രങ്ങള്‍ മെനയാനും ഗുണം ചെയ്‌തേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. 

ഗാസ അതിര്‍ത്തിയുടെ ഇരുവശങ്ങളിലുമുള്ള ജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് തുരങ്കങ്ങള്‍. ഈ തുരങ്കങ്ങളിലേക്കുള്ള വഴി കൂളുകളിലും പള്ളികളിലും വീടുകളിലുമൊക്കെയാകാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

ഇതേ തുരങ്കങ്ങള്‍ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമം നടത്തിയിരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2013ല്‍ ഗാര്‍ഡിയന്‍ ഇത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. മാത്രമല്ല ഈ ടണലുകള്‍ 50,000 പലസ്തീനികള്‍ ചേര്‍ന്നാണ് നിര്‍മിച്ചതെന്നും അന്നത്തെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

2014ലെ സൈനിക ഓപ്പറേഷനിലാണ് ഹമാസ് തുരങ്കങ്ങളുടെ വ്യാപ്തി ഇസ്രായേല്‍ സൈന്യം കണ്ടെത്തിയത്. 2021ല്‍, 11 ദിവസത്തെ ആക്രമണത്തില്‍ ഇസ്രായേല്‍ സൈന്യം 100 കിലോമീറ്റര്‍ തുരങ്കങ്ങള്‍ തകര്‍ത്തു. അതേസമയം തങ്ങളുടെ ടണല്‍ ശൃംഖലയുടെ 5 ശതമാനം മാത്രമാണ് കേടായതെന്ന് ഹമാസ് പറഞ്ഞു. 

3 മില്യണ്‍ ഡോളര്‍ ആണ് തുരങ്കങ്ങളുടെ നിര്‍മാണത്തിന് ചെലവായിരിക്കുന്നത്. ഗാസയിലെ നിര്‍മ്മാണത്തിനായി ഇസ്രായേലുകാര്‍ നല്‍കിയ നിര്‍മാണ സാമഗ്രികള്‍ മറിച്ചാണ് തുരങ്കങ്ങള്‍ നിര്‍മിച്ചതെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) വെബ്സൈറ്റില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !