കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് റിട്ട. ജസ്റ്റിസ് ബി. കമാല്‍ പാഷ.പണം മോഷ്ടിച്ചിട്ട് അന്വേഷണം വരുമ്പോള്‍ സുരേഷ് ഗോപിയെ സഹായിക്കാന്‍ ഇഡി വരുന്നു എന്ന് വിളിച്ച് പറയുന്നത് വെറും വിവരക്കേടെന്ന് അദ്ദേഹം തുറന്നടിച്ചു.
വര്‍ഷങ്ങളായി കരുവന്നൂരിലെ പണം രാഷ്ട്രീയക്കാരാണ് തട്ടിയെടുക്കുന്നത്, അല്ലാതെ ഇഡി അല്ല. കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗം നേതാക്കള്‍ സൃഷ്ടിച്ചു എന്ന നിഗമനത്തിലേക്ക് ഇഡി എത്തുന്നതും സുരേഷ് ഗോപിയുമായി എന്ത് ബന്ധമാണുള്ളത്? അത് എങ്ങനെ സുരേഷ് ഗോപിയെ സഹായിക്കുന്നുവെന്ന് പറയാന്‍ കഴിയും. വെറുതെ വിവരക്കേട് വിളിച്ചുപറയുകയാണ് സിപിഎം’, അദ്ദേഹം പറഞ്ഞു.
‘ബാങ്ക് കൊള്ളയടിച്ചതിനെ നേട്ടമായി ചിത്രീകരിക്കുമോ സിപിഎം . ബാങ്ക് കൊള്ളയടിച്ചതും മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ 40 വാഹനങ്ങളുടെ അകമ്പടി നല്കുന്നതുമെല്ലാം ജനങ്ങള്‍ക്ക് മുന്പില് നേട്ടമായി സിപിഎം അവതരിപ്പിച്ചേക്കാം. മുഖം വികൃതമായോ എന്നുള്ളത് സിപിഎം തന്നെ ചിന്തിക്കണം, അവരൊന്ന് കണ്ണാടിയില്‍ നോക്കണം. എന്നാല്‍ മാത്രമേ അറിയാന്‍ പറ്റൂ. കണ്ണാടിയില്‍ നോക്കാതിരുന്നിട്ട് എന്റെ മുഖം നന്നായിരിക്കുന്നുവെന്ന് പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല’,ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.