ഹൈദരാബാദ്: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തെലങ്കാനയില്‍ കനത്ത ജാഗ്രതയാണ് പൊലീസും അധികാരികളും പുലര്‍ത്തുന്നത്.
സംസ്ഥാനത്തെ പ്രധാന ദേശീയ പാതയിലൂടെ കടന്ന് പോവുകയായിരുന്ന ട്രക്ക് പരിശോധിച്ചപ്പോൾ കോടിക്കണക്കിന് രൂപ തെലങ്കാന പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. രാത്രി പത്ത് മണിയോടെയാണ് സംഭവം. വാഹനം പിടിച്ചെടുത്ത പൊലീസ് പണം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷനെയും ഉന്നത അധികാരികളെയും വിവരം അറിയിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് സസ്പെൻസ് പുറത്തായത്. കേരളത്തില്‍ നിന്നും ഹൈദരാബാദിലേക്ക് കൊണ്ടുപോയ യൂണിയൻ ബാങ്കിന്റെ പണമായിരുന്നു അത്. 750 കോടി രൂപയുടെ കറൻസിയാണ് ട്രക്കിലുണ്ടായിരുന്നത്.
വ്യാഴാഴ്ച തന്നെ നടപടിക്രമങ്ങള്‍ക്ക് ശേഷം ട്രക്ക് വിട്ടുനല്‍കിയെന്ന് തെലങ്കാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വികാസ് രാജ് അറിയിച്ചു. പണം യൂണിയൻ ബാങ്കിന്റേതാണെന്ന് ബോദ്ധ്യപ്പെട്ടതിന് പിന്നാലെയാണ് പണമടങ്ങിയ ട്രക്ക് വിട്ടുനല്‍കിയതെന്ന് അദ്ദേഹം അറിയിച്ചു. യൂണിയൻ ബാങ്ക്, റിസര്‍വ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടത്തിന് ശേഷമാണ് പണത്തിന്റെ ഉറവിടത്തെ കുറിച്ച് വ്യക്തമായത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തെലങ്കാനയിലേക്ക് പണം ഒഴുകുന്നണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. പൊലീസ് യാതൊരുവിധ നടപടി സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളിലെ കളക്ടര്‍മാരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലം മാറ്റിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.