ദില്ലി: ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി.
ഗാബിയ, ഉസ്ബെക്കിസ്ഥാന്‍, കാമറൂണ്‍ എന്നിവിടങ്ങളിലായി 141 കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്നില്‍ കണ്ടെത്തിയ പദാര്‍ത്ഥങ്ങളാണ് ഇവ. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഈ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചുമയ്ക്കും അലര്‍ജിക്കുമുള്ള മരുന്നുകളാണ് അപകടകാരികളെന്ന് കണ്ടെത്തിയത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ഓഗസ്റ്റ് മാസത്തെ റിപ്പോർട്ടിൽ രണ്ട് ഫാർമ കമ്പനികളായ ഫോർട്ട്‌സ് ഇന്ത്യയും നോറിസ് മെഡിസിൻസും നിർമ്മിക്കുന്ന മരുന്നുകളുടെ ചില സാമ്പിളുകളിൽ ഡൈതലീനും എഥിലീൻ ഗ്ലൈക്കോളും കലർന്നതായി കണ്ടെത്തിയിട്ടുണ്ട്.
നോറിസ് മെഡിസിന്‍ നിര്‍മ്മിക്കുന്ന ചുമ മരുന്നുകളിലാണ് അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. നോറിസ് മെഡിസിന്റെ ട്രൈമാക്സ് എക്സ്പെക്ടോറന്റ്, സില്‍പ്രോ പ്ലസ് സിറപ്പ് എന്നിവയിലാണ് അപകടകരമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്.
കഴിഞ്ഞ മാസം നോറിസ് ഫാക്ടറി സന്ദര്‍ശനം നടത്തിയ ശേഷം മരുന്നുകളുടെ നിര്‍മ്മാണം നിര്‍ത്താനും മരുന്നുകള്‍ തിരിച്ച് വിളിക്കാനും നിര്‍ദ്ദേശം നല്‍കിയതായി ഗുജറാത്ത് ഫുഡ് ആന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷന്‍ കമ്മീഷണര്‍ എച്ച് ജി കോശിയ വിശദമാക്കിയിട്ടുണ്ട്. ആവശ്യത്തിന് വെള്ളം, എയര്‍ ഹാന്‍ഡിലിംഗ് യൂണിറ്റ് എന്നിവ ഫാക്ടറിയില്‍ ഇല്ലെന്നും കോശിയ പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച സംഭവിച്ചതായും കോശിയ പറഞ്ഞു.
നേരത്തെ നോയിഡ കേന്ദ്രമായ മാരിയോണ്‍ ബയോടെക് ഉല്‍പാദിപ്പിക്കുന്ന 'ഡോക്-1-മാക്സ്' (DOK-1 Max), അബ്റോണോള്‍ (AMBRONOL) എന്നീ രണ്ട് മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചിരുന്നു.
ഇറാഖിലും ഉസ്ബെക്കിസ്ഥാനിലും വിറ്റ ഒരു ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നിലും ഈ വിഷ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. സാംപിളുകള്‍ പരിശോധിച്ചതിന് പിന്നാലെ ഗുണനിലവാരം ഇല്ല എന്ന കണ്ടെത്തലിന്‍റെ പേരിലാണ് ലോകാരോഗ്യസംഘടന ഇത്തരമൊരു ശുപാര്‍ശ നടത്തിയത്. അന്ന് 141 ഓളം കുട്ടികള്‍ മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു.
അന്ന്ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ എന്ന രാസവസ്തുവിന്‍റെ സാന്നിധ്യം കഫ് സിറപ്പുകളിലുണ്ടായിരുന്നു വെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണ്ടെത്തിയത്. ഇതേ രാസവസ്തുവാണ് നിലവില്‍ നോറിസ് മെഡിസിന്റെ കഫ് സിറപ്പുകളില്‍ കണ്ടെത്തിയിരിക്കുന്നത്.
വ്യാജ മരുന്നുകൾ നിർമ്മിക്കുന്നെന്ന് ആരോപിച്ച് 18 ഫാർമ കമ്പനികളുടെ ലൈസൻസ് സർക്കാർ റദ്ദാക്കുകയും കയറ്റുമതി ചെയ്യുന്നതിന് മുമ്പ് സർക്കാർ ലാബുകളിൽ ചുമ സിറപ്പുകൾ പരിശോധിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ ഫാർമസി എന്ന നിലയിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുന്നത് തടയാൻ ചികിത്സകളിലുടനീളം ഇനിയും നിലവാരമുള്ള നിലവാരം ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് വിദഗ്ധർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.