പോർട്സ്മൗത്ത്∙ യുകെ മലയാളിയും കോട്ടയം കുടമാളൂർ സ്വദേശിയും ഗായകനുമായ അനിൽ ചെറിയാൻ (36) ഒക്ടോബർ 7 വെള്ളിയാഴ്ച്ച പുലർച്ചെ 1 മണിയോടെ സൗതാംപ്റ്റണിൽ നിര്യാതനായി.
യുകെ പോർട്സ്മൗത്തിന് സമീപമുള്ള വാട്ടർലൂവില്ലെയിൽ കുടുംബമായി താമസിച്ചിരുന്ന അനിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പോർട്സ്മൗത്ത് ക്വീൻ അലക്സാന്ദ്ര ഹോസ്പിറ്റലിൽ ചികിത്സയിൽ പ്രവേശിച്ചത്. തുടർന്ന് ഇന്ന് പുലർച്ചെയാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്.
യു കെ മലയാളികൾക്ക് സിംഫണി ഓർകെസ്ട്രയിലൂടെ ഏറെ സുപരിചതനായ അനുഗ്രഹീത ഗായകനാണു കോട്ടയം സ്വദേശി ശ്രീ അനിൽ ചെറിയാൻ. വർഷങ്ങളായി യു കെ യിൽ മെയിൽ നേഴ്സായി ജോലി ചെയ്ത് വരികയായിരുന്നു.
ഹാംഷെയർ കൗണ്ടി കൗൺസിലിന്റെ സൗത്താംപ്ടണിലെ ഫോറസ്റ്റ് കോർട്ട് കെയർ ഹോം ഡപ്യൂട്ടി മാനേജരായ ജോമി അനിലാണ് ഭാര്യ. വിദ്യാർഥികളായ ഹെവന്‍(10), ഹെയസില്‍(7) എന്നിവരാണ് മക്കൾ. ഫോറസ്റ്റ് കോർട്ട് കെയർ ഹോമിലെ ജീവനക്കാരൻനായിരുന്ന അനിൽ 2008 ലാണ് യുകെയിൽ എത്തുന്നത്.
കുടമാളൂർ തോപ്പിൽ വീട്ടിൽ ജോയി ജോസഫ്, മേരിക്കുട്ടി ജോയി എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: അജോ ചെറിയാൻ, ജോമി ചെറിയാൻ (ഡെവൺ, യുകെ). സംസ്കാര ശുശ്രുഷകൾ പിന്നീട് യുകെയിൽ തന്നെ നടത്തുവാനാണ് ബന്ധുക്കളുടെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.