പുതുപ്പള്ളിയുടെ ജനനായകന്‍ ഇനിയാര്? രാഷ്‌ട്രീയം പറഞ്ഞുണര്‍ന്ന പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി 53 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരവകാശിയെത്തുന്നു. വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതൽ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിൽ വോട്ടെണ്ണൽ ആരംഭിക്കും.
പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലൂടെ അറിയാം.
തെരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടർ ഹെൽപ്ലൈൻ (Voter Helpline: Download Voter helpline app to see results on mobile)
എന്ന മൊബൈൽ ആപ്പിലും രാവിലെ എട്ടുമണിമുതൽ ഫലം ലഭ്യമാകും. ഗൂഗിൾ പ്‌ളോ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും മൊബൈൽ ആപ്പ് ലഭ്യമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്ആപ്ലിക്കേഷനായ റിസൽട്ട് ട്രെൻഡ് ടിവിയിലും
- https://eci.gov.in/it-applications/web-applications/results-trends-tv-r43/
- https://results.eci.gov.in എന്ന വെബ്സൈറ്റിലും തെരഞ്ഞെടുപ്പ് ഫലം അറിയാം
മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണൽ നടക്കുക. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇ.ടി പി.ബി.എസ്. വോട്ടുകളിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്കു നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ
ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടെണ്ണൽ നടക്കുക. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടിൽ ഒന്നു മുതൽ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. തുടർന്ന് പതിനഞ്ചു മുതൽ 28 വരെയും. ഇത്തരത്തിൽ 13 റൗണ്ടുകളായി വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയാക്കും. തുടർന്ന് റാൻഡമൈസ് ചെയ്തു തെരഞ്ഞെടുക്കുന്ന അഞ്ചു വി.വി. പാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ ഒന്നാം നമ്പർ ടേബിളിൽ എണ്ണും.
ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സർവർ, ഒരു കൗണ്ടിങ് സൂപ്പർ വൈസർ, രണ്ടു കൗണ്ടിങ്ങ് സ്റ്റാഫ് എന്നിവർ ഉണ്ടാകും. ഇവരെ കൂടാതെ രണ്ട് മൈക്രോ ഒബ്സർവർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്. 14 ടേബിളുകളിലായി ആകെ 44 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും.
മണ്ഡലത്തെ ഇളക്കിമറിച്ചുകൊണ്ടുള്ള ചൂടുപിടിച്ച പ്രചാരണങ്ങളും, വീറും വാശിയും നിറഞ്ഞ പോളിങും തുടര്‍ന്നുള്ള കാത്തിരിപ്പിനും വിരാമമിട്ട് പുതുപ്പള്ളിയുടെ ബാലറ്റുകള്‍ വെളിച്ചത്തേക്ക്. ഇന്ന് വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ ആവേശം ഒട്ടും ചോരാതെ എല്ലാമുന്നണികളുടെയും കണ്മുനകൾ ഒന്നിൽ എത്തുന്ന ശുഭദിനം.
നീണ്ട പ്രചാരണ ദിനങ്ങള്‍ക്കിപ്പുറം സെപ്‌തംബര്‍ 8 നു വോട്ടെണ്ണുമ്പോൾ മണ്ഡലത്തിലെ 90,281 സ്‌ത്രീ വോട്ടര്‍മാരും, 86,132 പുരുഷ വോട്ടര്‍മാരും, നാല് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പടെ 1,76,417 വോട്ടര്‍മാര്‍ക്കായി 182 പോളിങ് ബൂത്തുകളായാണ് വോട്ടെടുപ്പ് നടന്നത്. അനുവദിച്ചതും പിന്നീട് വരിനിന്നവര്‍ക്ക് നീട്ടി നല്‍കിയതുമായ സമയത്തിനിപ്പുറം 72.91 ശതമാനം വോട്ടുകളാണ് പുതുപ്പള്ളിയില്‍ പെട്ടിയിലായത്. എന്നാല്‍ ആകെയുള്ള 1,76,412 വോട്ടർമാരിൽ 1,28,624 പേരാണ് പുതുപ്പള്ളിയില്‍ സമ്മതിദാന അവകാശം വിനിയോഗിച്ചത്. മുന്‍ വര്‍ഷത്തെ പരിഗണിച്ചാല്‍ ഒരു ശതമാനം കുറവാണിത്. അതായത് 2021 ലെ മുന്‍ തെരഞ്ഞെടുപ്പില്‍ 75.35 ശതമാനമായിരുന്നു പോളിങ്. ഇതില്‍ തന്നെ പുരുഷൻമാരുടെ വോട്ടിങ് ശതമാനം 74.4 ആണ്. അതായത് മുമ്പ് 86,131 പേരിൽ 64,084 പേർ അന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നു. സ്‌ത്രീകളുടെ പോളിങ് കണക്കുകളിലേക്ക് കടന്നാല്‍ 71.48 ശതമാനമാണ്. അതായത് 90,277 പേരിൽ 64,538 പേർ അന്ന് വോട്ട് ചെയ്‌തു.
പിതാവിന്‍റെ പാതയിലൂടെ പിന്തുടര്‍ച്ചാവകാശിയാവാന്‍ ചാണ്ടി ഉമ്മനും, വികസനം പറഞ്ഞ് ജെയ്‌ക് സി തോമസും, ഇരുമുന്നണികളെയും തള്ളിക്കൊണ്ട് ലിജിന്‍ ലാലും കളംനിറഞ്ഞ പോരാട്ടത്തിന് ജനം നല്‍കുന്ന പ്രോഗ്രസ് കാര്‍ഡില്‍ ആരുടെ പേരാവും ആകാംഷയുടെ കുതൂഹലങ്ങളിൽ നിന്നും നിറഞ്ഞ കാഹളത്തിലേയ്ക്ക് സർവരുടെയും കണ്ണും കാതും ഒരുമിക്കുന്ന സുവർണ്ണ നിമിഷത്തിലേയ്ക്ക് ഇനി വെറും ഞെഞ്ചിടിപ്പിന്റെ ദൂരം മാത്രം.
പുതുപ്പള്ളിയുടെ ജനകീയ മുഖത്തിന്‍റെ അഭാവത്തില്‍ അരങ്ങേറുന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്‍ഗണന സഹതാപ തരംഗത്തിന് തന്നെയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗവും അതാത് കാലങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാരിനും മുന്നണിയോടുമുള്ള വിരുദ്ധവികാരവും യുഡിഎഫിന് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നത് തന്നെയായിരുന്നു പുതുപ്പള്ളിയുടെ ആദ്യം ചിത്രങ്ങള്‍. എന്നാല്‍ ഉമ്മന്‍ ചാണ്ടി എന്ന നേതാവില്‍ ജനങ്ങളെ തളച്ചിടാതെ വികസനവും അടിസ്ഥാന സൗകര്യങ്ങളിലേക്കും കൂടി ശ്രദ്ധ ക്ഷണിച്ച് ജെയ്‌കും ഇടത് മുന്നണിയും തെരഞ്ഞെടുപ്പ് രംഗത്തിന് മറ്റൊരു ഭാവം നല്‍കി.
വികസനം ചര്‍ച്ച ചെയ്യാന്‍ പരസ്‌പരം വെല്ലുവിളിച്ചും സമൂഹമാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിയതും മത്സരരംഗം കൊഴുപ്പിച്ചു ബിജെപിയും എത്തിയപ്പോൾ വോട്ടുബാങ്കുകളുടെ കനം അളവിലേയ്ക്ക് മാറി. മൂന്നു മുന്നണികളുടെ പരസ്‌പര ആരോപണങ്ങളും അഴിമതികളും അക്കമിട്ട് ഒപ്പം പിടിച്ചതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ നിന്ന് മാറി യഥാര്‍ഥ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളത്തെ എത്തിച്ചു.
സൈബര്‍ ആക്രമണങ്ങളുടെയും പരസ്‌പര ആരോപണങ്ങളുടെയും ഈ തെരഞ്ഞെടുപ്പ്, അതിരുവിട്ട പരസ്‌പര ആരോപണങ്ങളും വിവാദ പരാമര്‍ശങ്ങളുമെല്ലാം സ്ഥാനം പിടിപ്പിച്ചു.
പുതുപ്പള്ളിയിലെത്തുമ്പോള്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണങ്ങള്‍ക്കൊപ്പം പടര്‍ന്നുപിടിച്ചത് സൈബര്‍ ആക്രമണങ്ങളും വ്യക്തിപരമായി ആരോപണ പ്രത്യാരോപണങ്ങളുമായിരുന്നു. നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയ വിവരങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ ജെയ്‌ക് സി തോമസിന്‍റെ സ്വത്ത് വിവരങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ സൈബര്‍ ലോകം ഏറ്റെടുത്ത വിമര്‍ശനം.
തൊഴിലാളി പാര്‍ട്ടിയിലെ അംഗത്തിന് കോടിക്കണക്കിന് രൂപയുടെ സ്വത്ത് സ്വന്തമായുണ്ടെന്നത് സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. എന്നാല്‍ തന്‍റെ ഉടമസ്ഥതയിലുള്ള സ്വത്ത് വകകള്‍ പിതാവ് മുഖാന്തരം കൈമാറിക്കിട്ടിയതാണെന്ന ജെയ്‌കിന്‍റെ വിശദീകരണ മറുപടിക്കും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. ആക്രമണം നേരിട്ട് അച്ചുവും ഗീതുവും: തൊട്ടുപിന്നാലെയാണ് പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഗോധയെ തന്നെ ഇളക്കിമറിച്ച് ഉമ്മന്‍ ചാണ്ടിയുടെ മകളും യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍റെ സഹോദരിയുമായ അച്ചു ഉമ്മന് നേരെ സൈബര്‍ ആക്രമണമെത്തുന്നത്.
അച്ചു ഉമ്മന്‍ വിലപിടിപ്പുള്ള വസ്‌തുവകകളാണ് ഉപയോഗിക്കുന്നതെന്നും ഇതെല്ലാം ഉമ്മന്‍ ചാണ്ടിയുടെ സ്വാധീനം മുഖേന സംഘടിപ്പിച്ചതാണെന്നും തുടങ്ങി നീളുന്നതായിരുന്നു അച്ചു ഉമ്മന് നേരെയുയര്‍ന്ന സൈബര്‍ ആക്രമണങ്ങള്‍. സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെയായി പരിഹാസവും വിദ്വേഷവും പരത്തുന്ന കമന്‍റുകള്‍ കൂടി എത്തിയതോടെ അച്ചു ഉമ്മന്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
നിറവയറുമായി തന്‍റെ ഭര്‍ത്താവിന് വോട്ടുതേടിയിറങ്ങിയ ജെയ്‌കിന്‍റെ പത്നി ഗീതുവിന് നേരെയും സൈബറാക്രണമെത്തി. എല്ലാത്തിലുമുപരി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനും വളരെ മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന് നേരെ ഉയര്‍ന്ന സൈബറാക്രമണങ്ങളും സോഷ്യല്‍മീഡിയ പരിഹാസ പോസ്‌റ്റുകളും ഇവയ്‌ക്കൊപ്പം ചേര്‍ത്തുവയ്‌ക്കാവുന്നതാണ്.
ഉപതെരഞ്ഞെടുപ്പിന്‍റെ പോളിങ് നടന്ന ദിവസം രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ തിരക്കുണ്ടായിരുന്നതോടെ ഉച്ചക്ക് രണ്ടിനുമുമ്പേ പോളിങ് ശതമാനം 50 കടന്നിരുന്നു. ഇടയ്‌ക്ക് പെയ്‌ത മഴയിലും തളരാതെ വോട്ടര്‍മാര്‍ ബൂത്തുകളിലേക്കൊഴുകി. എന്നാൽ വൈകുന്നേരത്തോടെ പോളിങ് മന്ദഗതിയിലാവുകയായിരുന്നു. ആരാവും പുതുപ്പള്ളിയുടെ പുതിയ ജനപ്രതിനിധി: തെരഞ്ഞെടുപ്പ് എന്ന നിലയില്‍ മുന്നണികളും സ്ഥാനാര്‍ഥികളുമെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇനി നമുക്ക് യാഥാർഥ്യത്തിലേക്ക് കാത്തിരിക്കാം .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.