വാഷിങ്ടണ്‍: അമേരിക്കയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് എലിയുടെ കടിയേറ്റത് അമ്പതിലേറെ തവണ. ഉറക്കത്തിനിടെ അതിദാരുണമായി കുഞ്ഞ് എലികളുടെ ആക്രമണത്തിന് ഇരയായിരിക്കുന്നു. അമ്പതിലധികം തവണയാണ് കുഞ്ഞിന് എലയുടെ കടിയേറ്റിരിക്കുന്നത് എന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. അവിശ്വസനീയമാം വിധം ക്രൂരമായി ഒരു പിഞ്ചുകുഞ്ഞിനെ മരണത്തിന്റെ വക്കിലേക്ക് വരെ എറിഞ്ഞുകൊടുത്തിരിക്കുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍.
കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് ഫോസ്റ്റര്‍ കെയറില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളായ ഡേവിഡ്, എയ്ഞ്ചല്‍ ഷോനാബോം എന്നിവരെ അറസ്റ്റ് ചെയ്ത്തു. ഇവര്‍ക്കെതിരെ അവഗണനക്കും മറ്റ് ക്രിമിനല്‍ കുറ്റങ്ങള്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുഎസിലെ ഇന്ത്യാനയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം വാര്‍ത്തയായത് ഇപ്പോഴാണ്. വാര്‍ത്തയായതോടെ തന്നെ സംഭവം അന്തര്‍ദേശീയതലത്തില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടുകയായിരുന്നു.
ആറ് മാസം പ്രായമായ തങ്ങളുടെ ആണ്‍കുഞ്ഞിനെ പരുക്കുകളോടെ കണ്ടെത്തിയെന്ന് പറഞ്ഞ് കുഞ്ഞിന്റെ അച്ഛനാണത്രേ പൊലീസിന് ഫോണ്‍ ചെയ്തത്. പൊലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അപ്പോഴും ജീവനോടെ കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷയില്ലായിരുന്നു. അത്രമാത്രം പരുക്കേറ്റിരുന്നു കുഞ്ഞിന്. മുഖത്തും തലയിലുമെല്ലാം എലി കടിച്ച് മുറിഞ്ഞിട്ടുണ്ടായിരുന്നുവത്രേ.
കുഞ്ഞടക്കം മൂന്ന് മക്കള്‍ക്കൊപ്പം ദമ്പതികളും അവരുടെ ആന്റിയും അവരുടെ രണ്ട് മക്കളും താമസിക്കുന്ന വീടാണിത്. ഇത്രയും അംഗങ്ങളുള്ളിടത്ത് കുഞ്ഞിനെ മണിക്കൂറുകളോളം അപകടകരമായ സാഹചര്യത്തില്‍ തനിയെ കിടത്തിയത് എന്തിനാണെന്നും, എങ്ങനെയാണ് ഇത്രയും വലിയ വിപത്ത് കുഞ്ഞിന് പറ്റിയിട്ടും ആരുമൊന്നും അറിയാതിരുന്നത് എന്നുമാണ് ഉയരുന്ന ചോദ്യങ്ങള്‍.
ഇവര്‍ താമസിക്കുന്ന വീട് ആകെ വൃത്തികേടാണത്രേ. മാലിന്യം അടക്കം കുന്നുകൂടിക്കിടക്കുന്ന അവസ്ഥയാണത്രേ വീട്ടിനുള്ളില്‍. അതിനാല്‍ തന്നെ എലിശല്യവും രൂക്ഷം. ഇതിനിടെ കുഞ്ഞിന്റെ കാര്യത്തിലുള്ള അശ്രദ്ധ കൂടിയായപ്പോഴാണ് ഈ അത്യാഹിതം സംഭവിച്ചിരിക്കുന്നത്. ദമ്പതികളുടെ മറ്റ് രണ്ട് മക്കള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതുപോലെ എലി കടിയേറ്റുവെന്ന് സ്കൂളില്‍ അദ്ധ്യാപികയോട് പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ വീട്ടുകാരോട് കാര്യമന്വേഷിച്ചിരുന്നു.
എന്നാല്‍ സാധാരണഗതിയിലൊക്കെ കാണുന്ന എലിശല്യമേ വീട്ടിലുള്ളൂ എന്നും അവയെ ഒതുക്കാനുള്ള കാര്യങ്ങള്‍ ചെയ്തുവരികയാണെന്നുമാണ് കുട്ടികളുടെ അമ്മ അദ്ധ്യാപകരെ അറിയിച്ചിരുന്നത്. അതിനിടെയാണ് പിഞ്ചുകുഞ്ഞിന്റെ ജീവന് വരെ പണയത്തിലായ സംഭവമുണ്ടാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.