പുതുപ്പളളി ഞങ്ങള്‍ സ്വന്തമാക്കും, പുതുപ്പളളിയിലെ സര്‍വ്വേകള്‍ വ്യാജമെന്ന് എം വി ഗോവിന്ദൻ, വിജയം ഉറപ്പിച്ച്‌ എല്‍ ഡി എഫ്,

കോട്ടയം: ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച്‌ എല്‍ ഡി എഫ്. മണ്ഡലത്തിലെ നീണ്ടക്കാലങ്ങളായുളള യു ഡി എഫിന്റെ വിജയം അവസാനിപ്പിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

പുതുപ്പളളിയില്‍ എളുപ്പത്തില്‍ ജയിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതിന് മുൻപ് തന്നെ സ്ഥാനാര്‍ത്ഥിയെ ഉറപ്പിച്ച നിലയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ എന്നും പുതുപ്പളളിയില്‍ വൈകാരിക തലം രൂപപ്പെട്ട് വരുന്നു എന്ന് കണ്ടാണ് പര്‍ട്ടി ഈ നിലപാട് സ്വീകരിച്ചതെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.എന്നാല്‍ എല്‍ ഡി എഫ് തങ്ങളുടെ നിലപാടുകള്‍ക്കനുസരിച്ച്‌ മാത്രമേ മത്സരിക്കുമെന്ന രീതിയിലായിരുന്നു.

പുതുപ്പളളിയില്‍ ഇടതുമുന്നണി വികസനവും രാഷ്ട്രീയവുമാണ് ചര്‍ച്ച ചെയ്തത്.ഞങ്ങള്‍ക്ക് ജയിക്കാനാവശ്യമായ വോട്ട് ജനങ്ങള്‍ തന്നെ നല്‍കുമെന്നും ഗോവിന്ദൻ പറഞ്ഞു.മണ്ഡലത്തില്‍ പല തരത്തിലുളള സര്‍വ്വേകള്‍ നടന്നുവരികയാണെന്നും അതൊക്കെ കളള പ്രചാര വേലയാണെന്നും അദ്ദേഹം പ്രതികരിച്ചു.നൂറുപേരെ കണ്ടുചോദിച്ചാല്‍ പുതുപ്പളളിയിലെ ജനങ്ങളുടെ വികാരം മനസിലാക്കാൻ സാധിക്കുമോ എന്നും അദ്ദേഹം ആരാഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !