പ്രവാസി മലയാളി ജെനി ജോര്‍ജ്ജ് (35) ബർമിംഗ്ഹാമിലെ ഡെഡ്‌ലിയില്‍ മരണപ്പെട്ടു

യുകെ : ബെർമിങ്ഹാം ഡെഡ്‌ലിയില്‍ താമസിക്കുന്ന എവിന്‍ ജോസഫിന്റെ ഭാര്യ ജെനി ജോര്‍ജ്ജ് (35)ക്യാൻസർ രോഗ ബാധയെതുടർന്ന് മരണപ്പെട്ടു.

അടുത്ത കാലത്താണ് ജെനിയ്ക്ക് രോഗം കണ്ടെത്തിയതെന്നാണ് സുഹൃത്തുക്കള്‍ നല്‍കിയ വിവരം. തുടര്‍ന്ന് ചികിത്സ നടന്നുവരവേയാണ് മരണം സംഭവിച്ചത്. 

അഞ്ചു വയസുകാരി നിവ ഏക മകളാണ്. കുഞ്ഞിനെ ചേര്‍ത്തു പിടിച്ചു വിതുമ്പുന്ന എവിനെ ആശ്വസിപ്പിക്കാനാകാതെ തകര്‍ന്നിരിക്കുകയാണ് പ്രിയപ്പെട്ടവർ.

കുട്ടനാട് വെളിയനാട് സെന്റ് മൈക്കിള്‍സ് ക്‌നാനായ കത്തോലിക്ക പള്ളി ഇടവകയിലെ പുലിക്കൂട്ടില്‍ കുടുംബാംഗമാണ് എവിന്‍. 

തൊടുപുഴ മാല സെന്റ് പീറ്റേഴ്‌സ് ആന്റ് പോള്‍സ് ക്‌നാനായ കാത്തോലിക്ക പള്ളി ഇടവകാംഗം പരേതനായ ജോര്‍ജ്ജ് കുരുട്ടു പറമ്പിലിന്റെയും ചിന്നമ്മ ജോര്‍ജ്ജിന്റെയും മകളാണ് ജെനി.

കുവൈറ്റിലെ  ജാബർ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന പരേത കുടുംബസമേതം യുകെയിലേക്ക് കുടിയേറുക ആയിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !