വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഉജ്വല വിജയം നേടി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ 277 റണ്‍സ് വിജയലക്ഷ്യം 48.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 276 റണ്‍സിന് ഓള്‍ ഔട്ടായി. മുഹമ്മദ് ഷമിയുടെ 5 വിക്കറ്റ് പ്രകടനം ഇന്ത്യന്‍ ബോളിങ്ങില്‍ നിര്‍ണായകമായി. ബുമ്ര, അശ്വിന്‍, ജഡേജ എന്നിവര്‍ ഇന്ത്യക്കായി ഓരോ വിക്കറ്റ് വീതം നേടി. 53 പന്തിൽ 52 റൺസ് നേടിയ ഡേവിഡ് വർണറാണ് ഓസിസ് നിരയിലെ ടോപ് സ്കോറർ. സ്റ്റീവ് സ്മിത്ത് (60 പന്തിൽ 41), ജോഷ് ഇംഗ്‌ലിസ് (45 പന്തിൽ 45) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. മിച്ചൽ മാർഷ് (4), മാർനസ് ലബുഷെയ്ൻ (39), കാമറൂണ്‍ ഗ്രീൻ (31), മാർക്കസ് സ്റ്റോയിനിസ് (29), മാറ്റ് ഷോർട്ട് (2), പാറ്റ് കമിൻസ് (21), സീൻ ആബട്ട് (2), ആദം സാംപ (2) എന്നിങ്ങനെ റൺസ് എടുത്തു.
ശുഭ്മാന്‍ ഗിൽ 74 റണ്‍സും ഋതുരാജ് ഗെയ്ക്വാദ് 71 റണ്‍സും എടുത്ത് ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറ പാകി. എന്നാല്‍ 77 പന്തില്‍ 71 റണ്‍സെടുത്ത ഋതുരാജിനെ പുറത്താക്കി ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കി 142 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വന്ന ശ്രേയസ് അയ്യര്‍ ശോഭിച്ചില്ല, വെറും മൂന്ന് റണ്‍സ് മാത്രം എടുത്ത് റണ്‍ ഔട്ടായി. പിന്നാലെ 63 പന്തില്‍ 74 റണ്‍സെടുത്ത ഗില്ലിനെ ആദം സാംപ ക്ലീന്‍ ബൗള്‍ഡാക്കി. അപ്പോൾ സ്‌കോര്‍ 150 എന്ന നിലയിൽ എത്തിയിരുന്നു. പിന്നാലെ വന്ന ഇഷാന്‍ കിഷനും 18 റണ്‍സ് മാത്രമെടുത്തു. പാറ്റ് കമ്മിന്‍സ് ഇഷാന്‍ കിഷനെ പുറത്താക്കി. ഇതോടെ ഇന്ത്യന്‍ നില പരുങ്ങലിലായി.
Sealed with a SIX.
— BCCI (@BCCI) September 22, 2023
Captain @klrahul finishes things off in style.#TeamIndia win the 1st ODI by 5 wickets.
Scorecard - https://t.co/H6OgLtww4N… #INDvAUS@IDFCFIRSTBank pic.twitter.com/PuNxvXkKZ2
അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച നായകന്‍ കെ.എല്‍.രാഹുലും സൂര്യകുമാര്‍ യാദവും എത്തിയപ്പോൾ ഇന്ത്യ 185 ന് നാല് വിക്കറ്റ് എന്ന സ്‌കോർ തകര്‍ച്ചയില്‍ നിന്ന് കരകയറി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 250 ത്തിലേക്ക് എത്തിച്ചു. 47 പന്തുകളില്‍ നിന്ന് സൂര്യകുമാര്‍ അര്‍ധസെഞ്ചുറി നേടി. പിന്നാലെ സൂര്യകുമാര്‍ അനാവശ്യഷോട്ട് കളിച്ച് പുറത്തായി. 50 റണ്‍സെടുത്ത സൂര്യകുമാറിനെ സീന്‍ അബോട്ട് പുറത്താക്കി. ജഡേജ എത്തിയ ആത്‌മവിശ്വാസത്തോടെ രാഹുല്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. തൊട്ടടുത്ത പന്തില്‍ സിക്‌സടിച്ച് താരം ഇന്ത്യയെ വിജയത്തിലെത്തിച്ചു. രാഹുല്‍ 63 പന്തില്‍ 58 റണ്‍സെടുത്തു. ജഡേജ മൂന്ന് റണ്‍സ് നേടി പുറത്താവാതെ നിന്നു.
ഓസീസിനായി ആദം സാംപ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സീന്‍ അബോട്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.