പാലാ രാമപുരത്ത് മൂന്ന് പെൺകുട്ടികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് പിതാവ് തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

കോട്ടയം;പാലാ രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ തുടർനടപടികൾ ഊർജിതമാക്കി രാമപുരം പോലീസ്. പാലാ ചേറ്റുകുളം കോളനിയിൽ ജോമോൻ (40) ആണ്  മക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം തൂങ്ങി മരിച്ചത്.

മക്കളായ  അനന്യ (13), അമേയ (10), അനാമിക (7)  എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനാമികയുടെ നില ഗുരുതരമാണ്. ഇന്നലെ അർധരാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.

മൂവരുടെയും കഴുത്തിൽ വെട്ടിയ‌ ശേഷം ജോമോൻ തൂങ്ങിമരിക്കുകയായിരുന്നു.കുട്ടികളെ ആക്രമിക്കുന്നത് കണ്ട കുട്ടികളുടെ അമ്മാവൻ മത്തായി കുട്ടികളെ ആക്രമിക്കുന്നതിൽ നിന്ന് ജോമോനെ തടഞ്ഞതായും പോലീസ് പറഞ്ഞു.

അതെ സമയം  ജോമോന്റെ ഭാര്യ വർഷങ്ങൾക്കു മുൻപ് ഉപേക്ഷിച്ചു പോയിരുന്നു എന്ന് പ്രദേശ വാസികൾ പറഞ്ഞു. കുടുംബ, സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. സമീപമുള്ള ബന്ധുവിന്റെ വീട്ടിലാണ്  ജോമോൻ ജീവനൊടുക്കിയത്. മൃതദേഹം വീട്ടിൽനിന്നു പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !