കൊച്ചി:ആലുവയിൽ അഞ്ചു വയസുകാരിയുടെ കൊലപാതക കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അസഫാഖ് ആലം പ്രതിയായ കേസിൽ 645 പേജുള്ള കുറ്റപത്രമാണ് എറണാകുളം പോക്സോ കോടതിയിൽ സമർപ്പിച്ചത്. 99 സാക്ഷികളാണ് കേസിലുള്ളത്. മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു.
30 ദിവസം കൊണ്ട് അന്വേഷണ പൂർത്തിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും അടക്കം പഴുതടച്ച കുറ്റപത്രമാണ് അന്വേഷണ സംഘം നൽകിയിരിക്കുന്നത്. 645 പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷി മൊഴികളും 150 രേഖകളും 75 മെറ്റിരിയൽ ഒബ്ജക്റ്റ്സുമുണ്ട്. ആഫാക് ആലം മാത്രമാണ് കേസിൽ പ്രതി.
പരമാവധി ശിക്ഷ ഉറപ്പക്കാനായി 10 വകുപ്പുകളാണ് പ്രതിക്കെതിരെ കുറ്റപത്രത്തിലുള്ളത്. കുട്ടിക്ക് മദ്യം നൽകിയായിരുന്നു പീഡനം എന്ന കണ്ടെത്തലും കുറ്റപത്രത്തിലുണ്ട്. 90 ദിവസത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതിയിൽ അപേക്ഷ നൽകും. ജൂലൈ 28നാണ് കുട്ടി കൊല്ലപ്പെട്ടത്. പ്രതി അസ്ഫാക് ആലമിനെ അന്നു തന്നെ പൊലീസ് പിടികൂടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.