തൃശൂരിൽ വന്യത നിറഞ്ഞ ന‍ൃത്തച്ചുവടുകളുമായി ചിലമ്പണിഞ്ഞ പുലികൾ നഗരത്തിൽ

തൃശൂർ ;വന്യത നിറഞ്ഞ ന‍ൃത്തച്ചുവടുകളുമായി ചിലമ്പണിഞ്ഞ പുലികൾ തൃശൂർ നഗരത്തിൽ. പുലിച്ചായം ദേഹത്തണിയുന്നതോടെ സാക്ഷാൽ പുലികളാവുകയാണ് വേഷക്കാർ.


പുലിത്താളം മുറുകുമ്പോൾ മനസ്സിലും ശരീരത്തിലും പുലിയുടെ വീര്യം നിറയും. സീതാറാം മിൽ ദേശം, വിയ്യൂർ സെന്റർ, കാനാട്ടുകര, ശക്തൻ, അയ്യന്തോൾ എന്നീ 5 സംഘങ്ങളാണ് പുലികളുമായി രംഗത്തിറങ്ങിയത്. ചുവടു വയ്ക്കാൻ ഇക്കുറി പെൺപുലികൾ കളത്തിലിറങ്ങുമോ എന്ന കാര്യത്തിൽ ആദ്യവസാനം അനിശ്ചിതത്വം നിലനിന്നിരുന്നു. ചിലർ പെൺപുലികളെ ഇറക്കാൻ ശ്രമവും നടത്തി. 

അവസാന നിമിഷത്തിലാണെങ്കിലും ടീമിൽ പെൺപുലിയാട്ടം ഉറപ്പിച്ചിരിക്കുകയാണ് പൂങ്കുന്നത്തു നിന്ന് ഇറങ്ങുന്ന സീതാറാം മിൽ ദേശം. പെൺപുലിയാകാൻ അവസരം കിട്ടുന്നില്ലെന്നു കലക്ടറെ പരാതി അറിയിച്ച തളിക്കുളം സ്വദേശി താരയും ചാലക്കുടി സ്വദേശിയും മോഡലുമായ നിമിഷ ബിജോയും ആണ് സീതാറാം മിൽ ദേശത്തിനൊപ്പം ചുവടുവയ്ക്കുന്നത്. 2019ൽ വിയ്യൂർ പുലിക്കളി സംഘത്തിനൊപ്പം താര പെൺപുലി വേഷം കെട്ടിയിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !