തിരുവനന്തപുരം;സ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കുന്ന കേന്ദ്രനയം തിരുത്തുക, കേരളത്തോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 18ന് പ്രതിഷേധ ട്രെയിൻ യാത്ര സംഘടിപ്പിക്കുന്നു.
"കേരളത്തിലോടുന്ന സുപ്രധാന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് പകരം തേർഡ് എസി ആക്കുകയാണ്. ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കുന്നതിലൂടെ സാധാരണക്കാർ ബുദ്ധിമുട്ടിലാകും.
മാവേലി എക്സ്പ്രസ്, മംഗളൂരു ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലാണ് സെപ്തംബറോടെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കുക. എ.സി കോച്ചുകളുടെ എണ്ണം കൂട്ടുന്നത് സ്ലീപ്പർ വെട്ടിക്കുറച്ച് കൊണ്ടവരുത്.
നിലവിലെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ട്രെയിനുകൾ അനുവദിക്കുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്. അത് ചെയ്യാതെ നടത്തുന്ന ഇത്തരം തുഗ്ലക് പരിഷ്‌ക്കാരങ്ങൾക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയരണം"- ഡിവൈഎഫ്ഐ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.