തൃശൂര്‍: വീട്ടില്‍ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയും ചെയ്ത കേസില്‍ ഭര്‍തൃപിതാവിന് 15 വര്‍ഷം കഠിനതടവും 3.60 ലക്ഷം രൂപ പിഴയും വിധിച്ചു.
മാള സ്വദേശിയായ 70കാരനെയാണ് ചാലക്കുടി അതിവേഗ പ്രത്യേക കോടതി സ്പെഷല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും അധികതടവ് അനുഭവിക്കാനും പിഴത്തുക അതിജീവിതക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.
അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നല്കാന് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. 2019ലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രതി മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയുമായിരുന്നു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി എം ബൈജു, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിന്‍ ശശി എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ബാബുരാജ് ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.