തിരുവനന്തപുരം;കല്ലിയൂർ വണ്ടിത്തടത്ത് സഹോദരൻമാർ തമ്മിലുള്ള വഴക്കിനിടെ ഒരാൾ കൊല്ലപ്പെട്ടു. വണ്ടിത്തടം സ്വദേശി രാജു (കൊച്ചുകണ്ണൻ) (36) ആണ് കൊല്ലപ്പെട്ടത്.രാജിന്റെ മൂത്ത സഹോദരൻ ബിനു(45)വിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
രാജുവിനെ കൊലപ്പെടുത്തിയ ശേഷം വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഉത്രാടദിനത്തിലായിരുന്നു സംഭവം.11 ദിവസമായി രാജിനെ കാണാനില്ലായിരുന്നു.രാജിന്റെ അമ്മ ബേബി ഇതേക്കുറിച്ച് പൊലീസിൽ പരാതി നൽകി.സ്ഥലത്ത് എത്തിയ പൊലീസ് കുടുംബവീട്ടിൽ പരിശോധന നടത്തി.വീട്ടിൽനിന്ന് 20 മീറ്റർ അകലെ മണ്ണ് ഇളകി കിടക്കുന്നതും പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.സംശയം തോന്നി ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയത്.
മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് രാജ് കൊല്ലപ്പെട്ടതെന്നും തുടർന്ന് മൃതദേഹം കുഴിച്ചിട്ടുവെന്നും ബിനു പൊലീസിനോട് പറഞ്ഞു. വീടിന് പിൻവശത്തെ കുഴിയുടെ മണ്ണ് ഇളകി കിടക്കുന്നതായി മാതാവാണ് പൊലീസിനോടു പറഞ്ഞത്.ഇതനുസരിച്ച് പൊലീസ് കുഴിയിലെ മണ്ണ് മാറ്റിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്.ബിനുവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ് അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.