പാലാ;കോട്ടയം ജില്ലയിൽ ചാരിറ്റിയുടെ മറവിൽ വൻ തട്ടിപ്പുസംഘങ്ങൾ പിടിമുറുക്കുന്നു.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മാരക രോഗങ്ങൾക്ക് ചികിത്സ തേടി എത്തുന്നവരെയും കോട്ടയം ജില്ലയിലെ നിർധനരെയും സ്വാധീനിച്ചാണ് ചാരിറ്റി തട്ടിപ്പു സംഘങ്ങൾ സജീവമാകുന്നത്.
ദിവസേനയെന്നോണം സംഘങ്ങളായി തിരിഞ്ഞു പണപ്പിരിവിന് കോട്ടയം ജില്ലയിലെ പല ഭാഗങ്ങളിലുമുള്ള വീടുകളിൽ എത്തുന്ന സംഘങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ വൻതുകകൾ കൈപ്പറ്റി മുങ്ങുകയും വൻതുക കൈവശപ്പെടുത്തി ചെറിയ തുക നിർധനരും രോഗികളുമായവർക്കു നൽകിയും സൊസൈറ്റിയുടെ മറവിൽ പൊതുപരിപാടികൾ സംഘടിപ്പിച്ചു ജില്ലയിലെ പ്രമുഖരായ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ചും.
വേദികളിൽ പലരെയും ആദരിച്ചു ചികിത്സാ തുക പ്രമുഖരെകൊണ്ട് കൈമാറിയും തങ്ങളുടെ ചാരിറ്റി ബിസിനസ് വളർത്തുന്ന പുതിയ മോഡൽ തന്ത്രമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ഇത്തരം ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചും വിശ്വാസ്യത നേടുന്നതോടെ ജില്ലയിലെ പല പ്രമുഖരും സമ്പന്നരും ഇവരുടെ ചാരിറ്റി പരസ്യ തന്ത്രങ്ങളിൽ വീഴുന്ന കാഴ്ചയാണ് നിലവിൽ കാണാൻ സാധിക്കുന്നത്.
കോട്ടയം ജില്ലയിലെ പ്രമുഖനും ചാനൽ ചർച്ചകളിൽ സജീവ സനിധ്യവുമായ റെജി ലൂക്കോസിന്റെ വീട്ടിൽ ഇത്തരത്തിൽ തട്ടിപ്പുസംഘമെത്തിയതായും.സൊസൈറ്റിയെപ്പറ്റിയും നടത്തിപ്പിനെപ്പറ്റിയും ചോദ്യം ചെയ്തപ്പോൾ തട്ടിപ്പു സംഘം കടന്നുകളയുകയും ചെയ്തതായും അദ്ദേഹം പറയുന്നു. രോഗികളുടെ പേരിൽ 1000 രൂപ കൈവശപ്പെടുത്തി 10 രൂപ ദാനം ചയ്യുന്ന സമീപനമാണ് ജില്ലയിലെ ചില ചാരിറ്റി സംഘടനകളുടെ രീതി.
ഇതിനോടകം തട്ടിപ്പിന് ഇരയായ ഏതാനും പേർ ഇത്തരം തട്ടിപ്പിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ വീടുകൾ കയറി ഇറങ്ങി പണപ്പിരിവ് നടത്തുന്ന ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പലരുടെയും ഫോണുകൾ ഇതിനോടകം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് .
ഇത്തരം തട്ടിപ്പു സംഘങ്ങൾക്കെതിരെ കാര്യ ക്ഷമമായ അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പാലാ ഭരണങ്ങാനം ഭാഗത്തെ ഏതാനും ജനപ്രതിനിധികൾ






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.