കേരളാ കോൺഗ്രസ് (എം ) പ്രവർത്തകർ എൽ ഡി എഫ് വിട്ടു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം:യു ഡി എഫിനെ വഞ്ചിച്ച് എൽ ഡി എഫിലേക്ക് പുറപ്പെട്ടവർ തെറ്റ് തിരുത്തി തിരിച്ചുവരുവാനുള്ള ഏറ്റവും നല്ല സാഹചര്യമാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഉണ്ടാക്കിയിരിക്കുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.


പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) വോട്ടുകൾ ചോർന്നു എന്നന്ന സിപിഐയുടെ വിലയിരുത്തൽ ശരിയാണെന്ന് കേരള കോൺഗ്രസ് (എം ). വോട്ടുകൾ ചോരുകയല്ല പ്രവർത്തകർ എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് കടന്നു വന്നതിന്റെ തെളിവാണ് അയർക്കുന്നത്തും , മണർകാട്ടും  യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷ വർദ്ധനയുടെ കാരണമെന്നും സജി പറഞ്ഞു.

കേരള കോൺഗ്രസ് പ്രവർത്തകർ എന്നും ജനാധിപത്യ ചേരിക്ക് ഒപ്പമാണെന്നും അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ട് ചെയ്യാൻ കേരള കോൺഗ്രസുകാരെ കിട്ടില്ല എന്നും പുതുപ്പള്ളി തിരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണെന്നും സജി പറഞ്ഞു.


എൽ ഡി എഫിൽ ഇനി കേരള കോൺഗ്രസ് (എം ) നേതാക്കൾ മാത്രമാണ് അവശേഷിക്കുന്നതെന്നും പ്രവർത്തകർ പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിൽ വിശ്വസം അർപ്പിച്ചിരിക്കുകയാണെന്നും സജി പറഞ്ഞു.

പുതുപ്പള്ളിയിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ നടത്തിയട പദയാത്രയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !