കൊച്ചി;പൊതുപ്രവർത്തകൻ ഗിരീഷ് ബാബു വീട്ടിനുള്ളിൽ മരിച്ച നിലയിൽ. കളമശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമൊത്ത് ഇവിടെ താമസിക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ഗിരീഷ് ചികിത്സയിൽ ആയിരുന്നെന്നാണ് വിവരം.
പൊലീസ് ഗിരീഷിന്റെ വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചന.കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി പൊതുതാൽപര്യ ഹർജികളിലൂടെ ശ്രദ്ധേയനാണ് ഗിരീഷ് ബാബു.
പാലാരിവട്ടം അഴിമതി, മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ മാസപ്പടി കേസ് എന്നിവയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ഹർജി നൽകിയിട്ടുണ്ട്. നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത ഹർജി കോടതി തള്ളിയിരുന്നു. പിന്നീട് ഗിരീഷ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.