കോഴിക്കോട്: ലഹരി മാഫിയയുടെ ഭീഷണിയില്‍ ഭീതിയോടെ കഴിയുകയാണ് താമരശ്ശേരിയിലെ ജനങ്ങള്‍. നാളുകളായി പലഭാഗങ്ങളിലും സജീവമായ ലഹരിമാഫിയ സംഘങ്ങള്‍ അക്രമം അഴിച്ചുവിടുന്നരീതിയിലേക്ക് മാറിയതോടെ ഭീതി വര്‍ധിക്കുകയാണ്.
കഴിഞ്ഞദിവസം സ്വന്തം വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചതിന്റെ പേരിലാണ് പ്രവാസി യുവാവിന്റെ വീടിന് നേരേ ലഹരിസംഘം ആക്രമണം നടത്തിയത്. താമരശ്ശേരി അമ്പലമുക്ക് സ്വദേശി മന്‍സൂറാണ് ലഹരിസംഘത്തിന്റെ ആക്രമണത്തിനിരയായത്.കുറച്ചുനാളുകള്‍ക്ക് മുന്‍പ് തന്നെ താമരശ്ശേരിയിലെ പലഭാഗങ്ങളിലും ലഹരിവില്പ്പനക്കാരുടേയും വാങ്ങാനാത്തെന്നുവരുടേയും സാന്നിധ്യം കണ്ടുതുടങ്ങിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമ്പലമുക്ക് ഭാഗത്ത് പുഴയുടെ തീരത്തുള്‍പ്പടെ ലഹരിമാഫിയ സജീവമായിരുന്നു.പിന്നീട് ഈ ഭാഗം കേന്ദ്രീകരിച്ച് ഫുട്ബോള്‍ കളി തുടങ്ങിയപ്പോളാണ് ലഹരി സംഘം ഇവിടെനിന്ന് ഒഴിഞ്ഞ് പോയതെന്നും നാട്ടുകാര്‍ പറയുന്നു. പിന്നീടാണ് അമ്പലമുക്ക് ഭാഗത്തെ വീട്ടിലേക്ക് ലഹരിസംഘം കേന്ദ്രീകരിക്കുന്നത്. ലഹരി വാങ്ങാന്‍ പല സ്ഥലങ്ങളില്‍നിന്നായി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവർ വന്നുപോയിരുന്നതും കണ്ടവരുണ്ട്.
ഇതിനെതിരെ പ്രതികരിക്കുന്നവരെ അക്രമിക്കുന്ന സ്ഥിതിയുണ്ടായതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്. വലിയൊരു സംഘം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞദിവസം അമ്പലമുക്കിലെ വീടിനും വീട്ടുകാര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട ലഹരിമാഫിയ സംഘം കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രദേശത്ത് സജീവമാണ്. ഇവര്‍ക്കെതിരെ പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നതായും നടപടിയെടുക്കാന്‍ പോലീസിന് ഭയമാണെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞദിവസം അമ്പലമുക്കിലെ വീടിനും വീട്ടുകാര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട ലഹരിമാഫിയ സംഘം കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രദേശത്ത് സജീവമാണ്. ഇവര്‍ക്കെതിരെ പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നതായും നടപടിയെടുക്കാന്‍ പോലീസിന് ഭയമാണെന്നും ആക്ഷേപമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.