യുകെ;മലയാളികൾ ഒറ്റയ്ക്കും കൂട്ടമായും ദേശാന്തര യാത്രകൾ ചെയ്യുന്ന കാലമാണിത്. യൂറോപ്യൻ പര്യടനം പോലുള്ള ആഴ്കൾ നീളുന്ന യാത്രകൾ പോലും സാധാരണമായിരിക്കുന്നു. എന്നാൽ അസാധാരണമായൊരു യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ദുബായ് താമസക്കാരായ രണ്ട് ബിസിനസ്സ് മലയാളികൾ.
ഇവർ ദുബായിൽ നിന്ന് ആകാശമാർഗ്ഗം ലണ്ടനിൽ എത്തി അവിടെനിന്നു റോഡ് മാർഗ്ഗം യൂറോപ്പും ഏഷ്യയിലെ മധ്യ പൂർവ്വ ദേശങ്ങളും കടന്ന് ഇന്ത്യയിൽ , കേരളത്തിൽ എത്തുന്ന സഞ്ചാരപഥമാണ് ഇവർ തെരഞ്ഞെടുത്തിട്ടുള്ളത് .മലപ്പുറം കുറ്റിപ്പാല സ്വദേശി ഷാഫി തൈക്കാടനും മലപ്പുറം കുന്നത്ത് ഹുസൈനാണ് ഈ യാത്രികർ. ലണ്ടനിൽനിന്ന് ഈ യാത്രയിൽ ഇരുവരുടെയും ബാല്യകാല സുഹൃത്തുക്കളും യൂ കെ യില്‍ സംരംഭകരുമായ മൊയ്‌ദീൻ കുട്ടിയും മുസ്തഫയും സുബൈറും ഒപ്പം ചേർന്നിട്ടുണ്ട് . അങ്ങനെ അഞ്ചു പേരടങ്ങുന്ന ഈ യാത്രാ സംഘം യൂ കെ , ഫ്രാൻസ് , ജർമ്മനി , ഓസ്ട്രീയ , സ്ലോവേനിയ , ക്രൊയേഷ്യ , സെർബിയ , ബൾഗേറിയ , ഗ്രീസ് , തുർക്കി , ഇറാൻ , പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ 50 ദിവസങ്ങൾ കൊണ്ട് ഇന്ത്യയിൽ എത്തുകയാണ് ലക്‌ഷ്യം.
സാധാരണ ഗതിയിൽ ഇത്തരം യാത്രകൾ ചൈനവഴിയാണ് ഉണ്ടാവാറുള്ളത് .എന്നാൽ ചൈനയെ ഒഴിവാക്കി പകരം യൂറോപ്പ് പിന്നിട്ട് ഇറാൻ – പാക്കിസ്ഥാൻ വഴി യാണ് ഇവർ സഞ്ചരിക്കുന്നത് . എന്തുകൊണ്ട് ഇത്ര വലിയ യാത്രക്ക് റോഡ് തെരഞ്ഞെടുത്തത് എന്നു ചോദിച്ചാൽ ഇവർ ഇങ്ങനെ പറയും : ” റോഡ് യാത്രയിലാണ് ഒരു രാജ്യത്തെ നമുക്ക് ആഴത്തിൽ അറിയാൻ കഴിയുക.
മുൻകൂട്ടി തീരുംമാനിച്ച കാഴ്ചകൾ അല്ല യാത്രയിൽ കാണേണ്ടത് . അപ്രതീക്ഷിതവും അതിശയകരവും ആയ കാഴ്ചകൾ തരുന്ന ആവേശം ഒന്നു വേറെ യാണ് . നീണ്ടപാതകള്‍ , ഉള്‍ പാതകൾ എന്നാൽ അത് ഒരു ദേശത്തിന്റെ ആത്മാവിലേക്കുള്ള വഴിയാണ് .ഇതു ഞങ്ങൾ അറിഞ്ഞത് ഇന്ത്യ ഉടനീളം കരമാർഗ്ഗം രണ്ടുതവണ നടത്തിയ യാത്രകൾ വഴിയാണ്. ഒരു യൂറോപ്യൻ – ഏഷ്യൻ യാത്രയെ പറ്റി ചിന്തിച്ചപ്പോഴും ഈ വഴി തിരഞ്ഞെടുക്കാൻ കാരണമായതും ഈ വേറിട്ട അനുഭവങ്ങളാണ് .
” രാപ്പാർപ്പിന് ഇവർ ഹോട്ടൽ മുറികളെ മാറ്റിനിർത്തിക്കൊണ്ട് ഒരു വിഭിന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ” എവിടെ എത്തുമ്പോഴാണോ രാത്രി യാവുക അവിടെ റോഡരികിലോ തടാകതീരത്തോ കുന്നിൻചെരുവിലോ ടെന്റ് കെട്ടും . ഭക്ഷണം സ്വയം പാകം ചെയ്യും. അതിനുള്ള സന്നാഹങ്ങളെല്ലാം ഞങ്ങൾ വണ്ടിയിൽ കരുതിയിട്ടുണ്ട് “അവര്‍ പറയുന്നു.
രണ്ടു വർഷത്തെ ഒരുക്കങ്ങളാണ് രാജ്യങ്ങൾ കടന്നുള്ള യാത്രക്ക് വേണ്ടിവന്നത് . കടന്നു പോകേണ്ട ഓരോ രാജ്യത്തിന്റെയും വിസ ലഭ്യമാക്കാനാണ് കൂടുതൽ സമയവും വേണ്ടിവന്നത്. ദുബായിലെ ക്രൗൺ റെസ്‌റ്റോറന്റ് ഗ്രുപ്പിന്റെ പാർട്ണർ മാർകൂടിയാണ് യാത്രാസംഘത്തിലുള്ള ഷാഫിയും ഹുസൈനും .






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.