അരുൺ കെ ആർ പത്തനംതിട്ട ✍️✍️
പത്തനംതിട്ട;ശാപമോക്ഷമില്ലാതെ പത്തനംതിട്ട സ്വകാര്യ ബസ്സ്റ്റാൻഡ് ,നിരവധി വർഷങ്ങളായി തകർന്നു കിടക്കുന്ന പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാൻഡ് നവീകരിക്കാത്തതും പാർക്കിങ് ഏരിയയിലെയും റോഡിലെയും കുഴികൾ അടയ്ക്കാത്തതും മഴക്കാലത്ത് കുളങ്ങൾക്ക് സമാനമായ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ട് യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്.
വേനൽക്കാലത്ത് അതിരൂക്ഷമായ പൊടി ശല്ല്യവും ഉണ്ടെന്ന് യാത്രക്കാരും വ്യാപാരികളും പറയുന്നു.ദിവസേന ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും വന്നുപോകുന്ന പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാൻഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച്.നഗര സഭയിലും സ്ഥലം എംഎൽഎയുടെ പക്കലും പൊതുമരാമത്തു വകുപ്പിലും മുൻ കാലങ്ങളിൽ നിരവധി പരാതികൾ എത്തിയിട്ടും ഇതുവരെ ബസ്റ്റാൻഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായിട്ടില്ല.നഗര സഭയുടെ ബഡ്ജറ്റിൽ നവീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും വെറും പ്രഖ്യാപനങ്ങളിലും പ്രസ്താവനകളിലും മാത്രമായി ഒതുങ്ങുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.മുൻപ് പത്തനംതിട്ട കെഎസ്ആർടിസി ബസ്റ്റാന്ഡിലെ വെള്ളക്കെട്ടും ശോചനീയാവസ്ഥയും ഫേസ്ബൂക്കിലൂടെ പങ്കുവെച്ച യുവാവിനെതിരെ സ്ഥലം എംഎൽഎ വീണ ജോർജ് രംഗത്തെത്തിയിരുന്നു.
തുടർന്ന് മുഖം മിനുക്കലും മോടിപിടിപ്പിക്കലും ഊർജിതമായി നടന്നു.അതേ സ്ഥാനത്താണ് ഇപ്പോൾ പ്രൈവറ്റ് ബസ്റ്റാൻഡിന്റെ ദുരവസ്ഥ 'ബസുകളിൽ യാത്രചെയ്യുന്നവർക്ക് ബസ്റ്റാന്ഡിലെ കുഴിയിൽ വീണു നടുവിനാണ് പരുക്ക് എങ്കിൽ കാൽനട യാത്രക്കാർക്ക് നടക്കാൻ വയ്യാത്ത അവസ്ഥയിലാണ് സ്റ്റാൻഡിലെ അവസ്ഥ.
ചിന്നക്കനാൽ കുമിളി റൂട്ടിലെ അരിക്കൊമ്പൻ യാത്രയിൽ ഏറെ ചർച്ച ചെയ്ത ദേശീയ പാതയുടെ അവകാശ വാദം ഏറ്റെടുത്ത സംസ്ഥാന സർക്കാരും പൊതുമരാമത്തു വകുപ്പും പത്തനംതിട്ടയിലെ ജനങളുടെ ദുരവസ്ഥയ്ക്ക് നേരെ കണ്ണടയ്ക്കുന്നു സാഹചര്യമാണ് ഉള്ളത്.എസ്ഡിപിഐ സഹകരണത്തോടെ സിപിഎം ഭരിക്കുന്ന നഗരസഭയും, സ്ഥലം എംഎൽഎ വീണാ ജോര്ജും സംസ്ഥാന ഭരണത്തിന്റെ ഭാഗമായിരുന്നിട്ടും തുടരുന്ന അനാസ്ഥ ഏറെ ഗൗരവതരമാണെന്നു രാഷ്ട്രീയ ഭേദമെന്യേ പത്തനംതിട്ടയിലെ ജനങ്ങൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.