ആദിത്യ എൽ വൺ ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതായി ഐഎസ്ആർഒ

ബം​ഗളൂരു:ഇന്ത്യയുടെ ആദ്യസൗരദൗത്യമായ ആദിത്യ എൽ വൺ ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതായി ഐഎസ്ആർഒ അറിയിച്ചു.

സ്റ്റെപ്‌സ് ഇന്‍സ്ട്രുമെന്റിലെ സെന്‍സറുകളാണ് പഠനം ആരംഭിച്ചതെന്ന് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. ഭൂമിയില്‍ നിന്ന് അമ്പതിനായിരം കിലോമീറ്റര്‍ അകലെ ബഹിരാകാശത്തുള്ള-

സുപ്രാ- തെര്‍മല്‍ എനര്‍ജറ്റിക് അയോണുകള്‍, ഇലക്ട്രോണുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ഭൂമിയ്ക്ക് ചുറ്റുമുള്ള കണികകളുടെ സ്വഭാവത്തെ വിശകലനം ചെയ്യാന്‍ ഈ വിവരങ്ങൾ സഹായിക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

സെപ്റ്റംബർ രണ്ടിനാണ് സൗര പഠനത്തിനുള്ള ആദിത്യ എൽ1 പേടകം ​ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി- സി 57 റോക്കറ്റിൽ വിക്ഷേപിച്ചത്. നാളെ പേടകം ഭൂഭ്രമണപഥം വിടും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !