തമിഴ്‌നാട്ടിൽ വൻ വാഹനാപകടം നിർത്തിയിട്ട ലോറിക്ക് പിന്നിൽ വാൻ ഇടിച്ചുകയറി ഒരുകുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം

തമിഴ്‌നാട്;സേലത്ത് നിര്‍ത്തിയിട്ട ലോറിക്ക‍ു പിന്നിലേക്ക് വാന്‍ ഇടിച്ച് ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. രണ്ടുപേര്‍ക്കു പരുക്കേറ്റു.


സേലം ജില്ലയിലെ ശങ്കരി ബൈപ്പാസിൽ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.അതിവേഗത്തില്‍ പാഞ്ഞുവന്ന മിനിവാൻ നിര്‍ത്തിയിട്ട ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജന്‍ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. സെല്‍വരാജ് (50), എം. അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍. സഞ്ജന (ഒരുവയസ്സ്) എന്നിവരാണ് മരിച്ചത്.

പളനിസ്വാമിയുടെ മകള്‍ ആര്‍. പ്രിയ (21), അറുമുഖന്റെ മകന്‍ വിക്കി എന്ന് പേരുള്ള വിഗ്നേഷ് (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വിഗ്നേഷായിരുന്നു വാഹനം ഓടിച്ചത്. 

സേലം സ്വദേശി രാജാദുരൈയുമായി രണ്ടുവര്‍ഷം മുമ്പാണ് പ്രിയയുടെ വിവാഹം നടന്നത്. കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. രണ്ടുപേരും പിരിഞ്ഞു താമസിക്കാന്‍ തീരുമാനിച്ചു. 

ഇതേത്തുടര്‍ന്ന് പ്രിയയെയും മകളെയും വീട്ടിലേക്ക് തിരികെകൊണ്ടുവരാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭര്‍തൃവീട്ടിലേക്ക് പോയതായിരുന്നു പ്രിയയുടെ പിതാവ് പളനിസ്വാമിയും മാതാവ് പാപ്പാത്തിയും. 

രാജാദുരൈയുടെ കുടുംബവുമായി സംസാരിച്ചശേഷം രാത്രി വൈകിയാണ് ഇവര്‍ പെരുന്തുറൈയിലേക്ക് പുറപ്പെട്ടത്. പുലർച്ചയോടെ വാൻ അപകടത്തിൽപ്പെടുകയായിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !