വാഷിംഗ്ടണ്‍: യു. എസ് തെരഞ്ഞെടുപ്പ് അജണ്ടയില്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങളില്‍ കഠിന നികുതി നയങ്ങള്‍ ഏര്‍പ്പെടുത്താന്‍ ട്രംപിന്റെ നിര്‍ദ്ദേശം. ട്രംപിന്റെ രണ്ടാം കാലയളവിലെ നിര്‍ദ്ദേശങ്ങള്‍ സാമ്പത്തിക വിദഗ്ധര്‍ക്കും ബിസിനസ്സ് സമൂഹത്തിനും ഇടയില്‍ ആശങ്കയുണ്ടാക്കുന്നു. പ്രതികാരമോ ഉയര്‍ന്ന താരിഫുകളോ അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കുമുള്ള നികുതിയുടെ ഒരു രൂപമോ ആയി അവര്‍ ഇതിനെ കാണുന്നു.
താരിഫുകള്‍ ഉയര്‍ത്തുന്നത് പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും യു. എസ് ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും മറ്റ് രാജ്യങ്ങളെ അവരുടെ താരിഫ് വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്നാണ് യു. എസ് ചേംബര്‍ ഓഫ് കൊമേഴ്സിലെ അന്താരാഷ്ട്ര കാര്യങ്ങളുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ മര്‍ഫിയെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്.
തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ സാധനങ്ങള്‍ക്ക് അമേരിക്കയില്‍ ഉയര്‍ന്ന താരിഫ് ചുമത്തുന്നതായി കണ്ടെത്തിയാല്‍ തിരിച്ച് കടുത്ത വ്യാപാര, നികുതി നയങ്ങള്‍ ചുമത്തുമെന്നാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക അജണ്ട.
പ്രസിഡന്റ് ജോ ബൈഡന് മുന്നോട്ടുവച്ച നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും അധിക താരിഫുകള്‍ നടപ്പിലാക്കുകയും ചെയ്യുമെന്ന് ട്രംപിന്റെ സാമ്പത്തിക നയരൂപീകരണ ചര്‍ച്ചയില്‍ പരിചയമുള്ള മൂന്ന് പേര് പറയുന്നു. ഇന്ത്യയെയോ ബ്രസീലിനെയോ പോലുള്ള ഒരു രാജ്യത്തിന് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ഉണ്ടെങ്കില്‍ ട്രംപ് ആ രാജ്യത്തിന് തുല്യമായ കഠിനമായ ലെവി തിരികെ നല്‍കുമെന്നാണ് നയരേഖ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.