ന്യൂഡല്‍ഹി:ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍ ഇന്ത്യയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ജപ്പാന്റെ ഫ്യൂമിയോ കിഷിദ അടക്കമുള്ള നേതാക്കള്‍ രാജ്യതലസ്ഥാനത്ത് എത്തിച്ചേര്‍ന്നു. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉച്ചകോടി വേദിയും പ്രതിനിധികൾക്കുള്ള ഹോട്ടലുകളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മരുന്നുകൾ ഒഴികെയുള്ള ഓൺലൈൻ ഡെലിവറി സേവനങ്ങൾ തടഞ്ഞുകൊണ്ട് കർശനമായ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.സെപ്തംബർ 9-10 തീയതികളിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 30-ലധികം രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും ഉച്ചകോടിയിൽ പങ്കെടുക്കും.യുഎസ് പ്രസിഡന്‍റ് ബൈഡനുമായി എയര്‍ഫോഴ്‌സ് വണ്‍ വിമാനം രാത്രി ഏഴുമണിയോടെയാണ് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. കേന്ദ്രസഹമന്ത്രി ജനറല്‍ വി.കെ സിങ് അടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ ബൈഡനെ സ്വീകരിക്കാനെത്തി. അമേരിക്കന്‍ പ്രസിഡന്റായശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ മൗര്യ ഷെറാട്ടണ്‍ ഹോട്ടലിലാണ് ബൈഡന് താമസം ഒരുക്കിയിരിക്കുന്നത്. ബൈഡന് പുറമെ യു.കെ പ്രധാനമന്ത്രി ഋഷി സുനാക് അടക്കമുള്ള നിരവധി നേതാക്കള്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപം കണ്‍വെന്‍ഷന്‍ സെന്ററിലാണ് ജി20 ഉച്ചകോടി നടക്കുക.
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശനിയാഴ്ച വിശിഷ്ടാതിഥികള്‍ക്കായി അത്താഴവിരുന്ന് നല്‍കും. ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യുന്ന ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളില്‍ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കള്‍ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.